സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക താൽപര്യം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമാ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യം പറഞ്ഞാൽ അവരുടെ ഓഫ് സ്ക്രീൻ വിശേഷങ്ങൾ അറിയുവാൻ ആണ് മലയാളികൾക്ക് എപ്പോഴും കൂടുതൽ താല്പര്യം. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സിനിമ താരങ്ങളെ നമ്മൾ കേവലം കഥാപാത്രങ്ങൾ മാത്രമായിട്ടല്ല കാണുന്നത് എന്നതുകൊണ്ടും അവരുടെ വ്യക്തിത്വത്തെ കൂടി നമ്മൾ ഒരുപാട് അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് എന്നതുകൊണ്ടുമാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ക്ലാസ് റൂമിൽ നിന്നും ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇവിടെയുള്ള കുറച്ചു കുട്ടികളെ അവിടുത്തെ ടീച്ചർ ക്ലാസ് എടുത്തു പഠിപ്പിക്കുകയാണ്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ പുതുമ എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? അത് മനസ്സിലാവണമെങ്കിൽ നിങ്ങൾ ക്ലാസ് എടുക്കുന്ന വ്യക്തിയെ ഒന്നു സൂക്ഷിച്ചു നോക്കിയാൽ മതി.
ഒരു മലയാളി നടി ആണ് ക്ലാസ് എടുക്കുന്നത്. മലയാളം സിനിമകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ മലയാളം നടി എന്നു പറഞ്ഞ് കുറച്ചു കാണരുത് എന്ന് മാത്രം. തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ് ഇവർ. തമിഴിലും തെലുങ്കിലും ഇവർ ധാരാളം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതുകൂടാതെ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തിരുച്ചിത്രമ്പലം എന്ന സിനിമയിലും ഇവർ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങൾ ആയിരുന്നു ഇവ രണ്ടും. നിത്യ മേനോൻ എന്ന നടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ഇപ്പോൾ നടിയെ തേടി എത്തിക്കൊണ്ടിരിക്കുന്നത്.
View this post on Instagram