Automobile

വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് ടാറ്റ, എക്കാലത്തെയും ഉയർന്ന വിൽപ്പന എന്ന് കണക്കുകൾ

2022 മെയിലെ തങ്ങളുടെ  പ്രതിമാസ വില്പന എത്രയാണെന്ന് പുറത്തുവിട്ട് ടാറ്റാ. മൊത്തം 43431 യൂണിറ്റ് കാറുകൾ വിറ്റഴിച്ച ഇവർ എക്കാലത്തെയും തങ്ങളുടെ ഉയർന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2021 മെയ് മാസത്തിലെ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറേക്കുറെ 185 ശതമാനം വർധനവാണ് ടാറ്റ മോട്ടോർസിന് ഒരു വർഷത്തിനിപ്പുറം ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിമാസ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 2022 ഏപ്രിലിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 4.22 ശതമാനം വർധവാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

- Advertisement -

ടാറ്റ മോട്ടോർസ് എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയ മാസമാണിത്. 626 ശതമാനം വർധിച്ച് ഇലക്‌ട്രിക് വാഹന വിൽപ്പന 3,454 യൂണിറ്റുകളായി ഉയർന്നു. ടാറ്റ നെക്‌സോൺ വിൽപ്പനയും പുതിയ ഉയരത്തിലെത്തിയതോടെ നേട്ടങ്ങൾക്ക് മാറ്റുകൂടി. അതോടൊപ്പം ഹാരിയറിന്റെയും സഫാരിയുടെയും ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയും കമ്പനിക്ക് 2022 മെയ് മാസത്തിൽ രേഖപ്പെടുത്താൻ കഴിഞ്ഞു. നെക്‌സോൺ, പഞ്ച് എസ്‌യുവികൾക്കുള്ള മികച്ച സ്വീകാര്യത ഈ അടുത്ത കാലത്തായി ബ്രാൻഡിന്റെ സ്ഥിരമായ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി നിസ്സംശയം പറയാം.

അടുത്തിടെ സാധാരണ നെക്‌സോൺ ഇവിയെ അപേക്ഷിച്ച് വലിയ ബാറ്ററി പായ്ക്കും ഉയർന്ന റേഞ്ചുമായി നെക്‌സോൺ ഇവി മാക്‌സിനെ ടാറ്റ അവതരിപ്പിച്ചു. ജെൻ 3 സ്കേറ്റ്‌ബോർഡിനെ അടിസ്ഥാനമാക്കിയുള്ള അവിന്യ കൺസെപ്‌റ്റും ജെൻ 2 ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കർവ് കൺസെപ്‌റ്റും കമ്പനി പ്രദർശിപ്പിച്ചു. ഇത് ആദ്യം ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവി കൂപ്പെയ്ക്കും ക്രെറ്റയ്ക്ക് എതിരാളിയായ ഇടത്തരം പെട്രോൾ, ഡീസൽ എസ്‌യുവികൾക്കും കാരണമാകും. ടാറ്റ മോട്ടോർസ് തങ്ങളുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ വൈദ്യുതീകരണത്തിനും പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ പഞ്ച് 10,000 യൂണിറ്റ് വിൽപ്പനയ്ക്ക് അടുത്ത് നേടുന്നതിനാൽ വിൽപ്പനയിൽ വലിയ വഴിത്തിരിവാണ് ബ്രാൻഡിന് നേടിയെടുക്കാൻ സാധിച്ചത്. ഒരു കോംപാക്ട് ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കുന്ന വിലയ്ക്ക് മൈക്രോ എസ്‌യുവി ലഭിക്കുമെന്നതിനാൽ പലരുടേയും ഇഷ്ട വാഹനമായി പഞ്ചിന് മാറാൻ കഴിഞ്ഞിട്ടുണ്ട്.

Anu

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

3 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

3 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

3 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

3 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

4 hours ago