Technology

ഇന്ത്യയിൽ തിരിച്ചുവരവിനൊരുങ്ങി ടിക്ക്ടോക്ക്, അനുമതി ലഭിക്കുമോ എന്ന് കണ്ടറിയണം

ബൈറ്റൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയിൽ നിന്നും നിരോധനം നേരിടേണ്ടിവന്നിരുന്നു. ലക്ഷക്കണക്കിന് യൂസേഴ്സ് ആണ് ടിക്ടോക് ഇന്ത്യക്ക് ഉണ്ടായിരുന്നത്. രാജ്യസുരക്ഷ ഭീഷണി ഉയർത്തി ഞെട്ടിക്കുന്ന നീക്കത്തിലൂടെയാണ് ഇന്ത്യൻ സർക്കാർ ടിക്ടോക് നിരോധിച്ചത്. എന്നിരുന്നാലും ഇതിൻ്റെ ഉടമകൾ ഇന്ത്യയിൽ പുതിയ പങ്കാളികളെ തേടിക്കൊണ്ടിരിക്കുന്നതിനാൽ ഇനി ചിപ്പോൾ കാര്യങ്ങൾ മാറിയേക്കാം. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം പുനഃസ്ഥാപിക്കുന്നതിനായി ഹിരാനന്ദാനി ഗ്രൂപ്പുമായി ചർച്ചകൾ നടത്തിവരികയാണ് ബൈറ്റഡൻസ്.

- Advertisement -

മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലായി നിരവധി പ്രോജക്ടുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ് ഹിരനന്ദനി ഗ്രൂപ്പ്. റിയൽ എസ്റ്റേറ്റ് ഭീമൻ യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങളും ഇവർ നടത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കമ്പനികളും തമ്മിലുള്ള ചർച്ചകൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്. പദ്ധതികളെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. ‘ഞങ്ങളുമായി ഇതുവരെ ഔപചാരികമായ ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നാൽ പദ്ധതികളെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. വിശദമായി എല്ലാം പരിശോധിക്കാൻ ഇരിക്കുന്നു എന്നാണ് ഉദ്യോഗസ്ഥ വൃന്ദങ്ങൾ അറിയിച്ചത്.

എന്നിരുന്നാലും, ചൈനയുമായുള്ള ദീർഘകാല പ്രശ്‌നങ്ങൾക്ക് ശേഷം, ചൈനീസ് ആപ്പിനെ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രവർത്തിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ടിക് ടോക്ക് അധികൃതർ പറയുന്നു. ടിക് ടോക്കിന് ഇന്ത്യയിൽ വലിയൊരുപറ്റം ആളുകൾ ടിക്ടോക് യൂസർമാരായിരുന്നു. ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വിപണികളിൽ ഒന്നായിരുന്നു ഇത്. 2019-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത 15 സെക്കൻഡ് വീഡിയോ പ്ലാറ്റ്‌ഫോമായിരുന്നു ടിക്ടോക്. ഇത് വിനോദ ആവശ്യങ്ങൾക്കായി മാത്രമായിരുന്നില്ല മറിച്ച് ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ ഇവർ പ്രദാനം ചെയ്യുകയും ചെയ്തു.

Anu

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

10 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

14 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

15 hours ago