മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുവാൻ ഇവിടെ ഒരേയൊരു സംഘടനയാണ് നിലവിലുള്ളത്. അത് സ്ത്രീകൾ തന്നെ നേതൃത്വം നൽകുന്ന വിമൻ ഇൻ കളക്ടീവ് എന്ന സംഘടനയാണ്. ഡബ്ലിയു സി സി എന്ന പേരിൽ ആണ് ഇവർ അറിയപ്പെടുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാർവതി, ഏറെ ബഹുമാനമുള്ള റിമ കല്ലിങ്കൽ, ആദരണീയരായ അഞ്ജലി മേനോൻ എന്നിവരാണ് ഈ സംഘടനയുടെ തലപ്പത്തിരിക്കുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ആകാരണമായി ഈ സംഘടനയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്.
ഇലൈറ്റ് ആയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് ഇവർ സംസാരിക്കുന്നത് എന്നതാണ് ഇവർക്കെതിരെ ഉള്ള ഒരു ആക്ഷേപം. സാധാരണ സ്ത്രീകൾക്ക് വേണ്ടി ഇവർ സംസാരിക്കാറില്ല എന്നും പറയപ്പെടുന്നു. ഇതുകൂടാതെ ഇവരുമായി സൗഹൃദത്തിൽ കഴിയുന്ന പുരുഷന്മാർ പ്രതികളാകുന്ന അല്ലെങ്കിൽ കുറ്റാരോപിതരാകുന്ന കേസുകളിൽ ഇവർ നിലപാടുകൾ സ്വീകരിക്കാറില്ല എന്നും പറയപ്പെടുന്നു. പക്ഷേ ഇതൊക്കെ വെറും കളവാണ് എന്ന് ഇവരെ അറിയുന്ന മലയാളികൾക്ക് എല്ലാവർക്കും അറിയാം.
ഇപ്പോൾ ഈ സംഘടനയെ കുറിച്ച് സ്വാസിക പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതുപോലെയുള്ള സംഘടനകളിൽ വിശ്വാസമില്ല എന്നും എന്തെങ്കിലും പ്രശ്നം വന്നാൽ ഭയമില്ലാതെ പറയേണ്ടതൊക്കെ പറയും എന്നും അല്ലാതെ ഏതെങ്കിലും സംഘടനയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കുകയുള്ളൂ എന്നൊന്നും ഞാൻ കരുതുന്നില്ല എന്നാണ് സ്വസിക പറയുന്നത്. നിലപാടുകൾ തുറന്നുപറയുന്ന സമയത്ത് സ്വാഭാവികമായും അതിന് ദോഷങ്ങൾ ഉണ്ടാകും എന്നും താരം കൂട്ടിച്ചേർത്തു.
“കാര്യങ്ങൾ നേരെ ചൊവ്വേ സംസാരിക്കുമ്പോൾ ആണ് പലർക്കും അത് ഇഷ്ടമില്ലാത്തത്. വളഞ്ഞു മൂക്ക് പിടിക്കുക അല്ലെങ്കിൽ കള്ളത്തരം മനസ്സിൽ വെച്ച് ചിരിക്കുക ഇതൊക്കെയാണ് പലർക്കും താൽപര്യം” – താരം കൂട്ടിച്ചേർക്കുന്നു. മനസ്സിൽ തോന്നുന്നത് എന്താണെങ്കിലും അത് അങ്ങനെ തന്നെ പറയുന്നത് ആണ് തൻറെ കാഴ്ചപ്പാട് എന്നാണ് താരം പറയുന്നത്. നാളെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നു കരുതി ഇന്ന് പേടിച്ച് വർത്താനം പറയാതിരിക്കാൻ എങ്ങനെ സാധിക്കും എന്നും താരം ചോദിക്കുന്നു.