മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് താരത്തിന് മലയാളികൾ നൽകി വരുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ധാരാളം തമിഴ് തെലുങ്ക് സിനിമകളിൽ നായിക ആയിരുന്നു സാമന്ത എന്നതുകൊണ്ടാണ്.
ഇന്ന് ഇവരുടെ ഏറ്റവും പുതിയ സിനിമ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ശാകുന്തളം എന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്. ഗുണ ശേഖർ എന്ന സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു റൊമാന്റിക് ഫാന്റസി ചിത്രം ആയിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. അതേസമയം അതീവ സുന്ദരിയായിട്ടാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിൽ എല്ലാം തന്നെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ സക്സസ് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം തനിക്ക് വലിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് സാമന്ത പറയുന്നത്.
ശക്തമായ പണി ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. നടിയുടെ ശബ്ദം ഏറെക്കുറെ പൂർണ്ണമായും നഷ്ടപ്പെട്ടു എന്നാണ് താരം തന്നെ പറയുന്നത്. എന്തായാലും എത്രയും പെട്ടെന്ന് തന്നെ താരം തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ എല്ലാവരും തന്നെ. ഇതിലും വലിയ രോഗത്തിൽ നിന്നും താരം മുക്തി നേടിയിട്ടുണ്ട് എന്നും എത്രയും പെട്ടെന്ന് ഇതിലൂടെ തിരിച്ചുവരും എന്നുമാണ് താരം പറയുന്നത്.