മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഞ്ചു. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ എങ്കിലും ഇടക്കാലത്ത് ഇവർ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. ഇപ്പോൾ ടെലിവിഷൻ മേഖലയിലൂടെ ശക്തമായ തിരിച്ചുവരവിന് വേണ്ടി ഒരുങ്ങുകയാണ് അഞ്ചു. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഇവർ. തന്റെ മകനെ കുറിച്ചും താരം പരിപാടിയിൽ പറഞ്ഞു. താൻ ഒരു സിംഗിൾ മദർ ആണ് എന്നും അതിൽ തനിക്ക് അഭിമാനമാണ് എന്നുമാണ് താരം പറയുന്നത്.
“എൻറെ കുടുംബക്കാർ എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. അച്ഛനും അമ്മയും ആണ് എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് നൽകിയത്. ഞാൻ ജോലിക്ക് പോയിരുന്ന സമയത്ത് എല്ലാം എന്റെ മകനെ നോക്കിയിരുന്നത് അവരാണ്. അവർ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഈ സ്വപ്നം നേടുവാൻ സാധിക്കുകയില്ലായിരുന്നു. അതേസമയം അവരെക്കാൾ എല്ലാം വലിയ ഉത്തരവാദിത്വവും പിന്തുണയും ആണ് ഇപ്പോൾ മകന് ഉള്ളത് എന്നാണ് താരം പറയുന്നത്. എങ്ങനെ അഭിനയിക്കണം എന്നുള്ളതൊക്കെ അവൻ പറഞ്ഞുതരും. എന്നെ ഇനി നോക്കേണ്ടത് അവൻറെ ഉത്തരവാദിത്വമാണ് എന്നും അവൻ കൂട്ടിച്ചേർത്തു” – താരം പറയുന്നു.
“മകൻറെ പേര് അർജുൻ എന്നാണ്. വലിയ ഫുട്ബോൾ ഫാൻ ആണ് അവൻ. ലാലേട്ടൻ കാരണമാണ് ഞാൻ പണ്ട് സിനിമയിൽ വലിയ ഒരു സ്റ്റാർ ആയിരുന്നു എന്ന് എന്റെ മകൻ മനസ്സിലാക്കിയത്. ഒരിക്കൽ റാഡിസൺ ബ്ലൂ റെസ്റ്റോറന്റിൽ നിന്നും ഡിന്നർ കഴിക്കുകയായിരുന്നു. അവിടെ ലാലേട്ടനും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അവിടെ പോയി നിന്നു. പെട്ടെന്ന് എന്നെ കണ്ടതും അടുത്തുവന്ന് എന്താ ഇവിടെ എന്നൊക്കെ ചോദിച്ചു. അങ്ങനെ ഞാൻ ലാലേട്ടന് എന്റെ മകനെയും പരിചയപ്പെടുത്തി” – അഞ്ചു പറയുന്നു.
“നിൻറെ അമ്മ എത്ര വലിയ ആളാണ് എന്ന് നിനക്ക് അറിയാമോ എന്നായിരുന്നു ലാലേട്ടൻ ചോദിച്ചത്. ഇവൾ ചെറുതായിരിക്കുമ്പോൾ ഉള്ള ഇവളുടെ അഭിനയവും ഡെഡിക്കേഷനും എല്ലാം നീ കണ്ടുപഠിക്കണം എന്നായിരുന്നു ലാലേട്ടൻ അവനോട് പറഞ്ഞത്. എന്നെക്കുറിച്ച് വളരെ അഭിമാനത്തോടെ ആയിരുന്നു ലാലേട്ടൻ സംസാരിച്ചത്. അത് എനിക്ക് ഒരുപാട് അഭിമാനം ഉണ്ടാക്കി. ഞാൻ അഭിനയിച്ച സിനിമകൾ മകന് കാണിച്ചു കൊടുക്കുമ്പോൾ അവൻ അത് കാണാൻ താല്പര്യം ഇല്ലാതെ എഴുന്നേറ്റ് പോകുമായിരുന്നു. ലാലേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചു, അമ്മ ഇത്രയും വലിയ ആളായിരുന്നോ എന്ന്?” – അഞ്ചു കൂട്ടിച്ചേർത്തു.