ഗായികയായും സംഗീതസംവിധായകയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റിയാലിറ്റി ഷോ അവസാനിച്ചതിനുശേഷം അഭിനേതാവായ ബാലയേ വിവാഹം കഴിക്കുകയായിരുന്നു അമൃത. പിന്നീട് സംഗീതത്തിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചെറിയൊരു ബ്രേക്ക് താരം എടുത്തിരുന്നു. ഇരുവരുടെയും വിവാഹമോചന ശേഷമാണ് അമൃത സംഗീത രംഗത്തേക്ക് തിരിച്ചുവന്നത്. ഇരുവർക്കും ഈ ബന്ധത്തിൽ പാപ്പു എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന മകൾ കൂടിയുണ്ട്.
ബാലമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം സംഗീതരംഗത്ത് സജീവമായിരുന്നു അവരിതാ സുരേഷ്. ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് താരം സംഗീത സംവിധായകനായ ഗോപി സുന്ദറും അമൃതയും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹിതനായ ഗോപി സുന്ദറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പക്ഷെ ഗോപി സുന്ദര്‍ ഇപ്പോള്‍ ഇവരുമായി അടുപ്പത്തിലല്ല. മുന്‍ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് ആ ബന്ധവും തകര്‍ന്നു. ശേഷമാണ് അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. അടുത്തിടെ ഇരുവരും പഴനിയില്‍ പോയി പരസ്പരം മാലയിട്ട് അമൃത സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ ചർച്ചാവിഷയം ഗോപി സുന്ദറിൻ്റെ മകൻ മാധവ് പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ്. ഗോപി സുന്ദറിൻ്റെ മുൻ ഭാര്യയായ പ്രിയ ഗോപി സുന്ദറും മാധവും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് അത് എന്നാൽ അത്ഭുതമെന്നു പറയട്ടെ ഗോപി സുന്ദറിൻ്റെ നിലവിലെ ജീവിതപങ്കാളി അമൃത സുരേഷ് കൂടി ഈ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. ഇപ്പോഴും ഗോപി സുന്ദറും പ്രിയയും രണ്ട് മക്കളുമൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങള്‍ ഗോപിയുടെ മുന്‍ ഭാര്യ പ്രിയയുടെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്.