ബോളിവുഡിൽ ഡേവിഡ് ധവാൻ എന്നു പറയുന്ന ഒരു സംവിധായകൻ ഉണ്ട്. ഇദ്ദേഹത്തെ പലർക്കും അറിയുകയുണ്ടാവില്ല. പക്ഷേ ഇന്ന് ബോളിവുഡിലെ മുൻനിര യുവതാരങ്ങളിൽ ഒരാൾ ആയിട്ടുള്ള വരുൺ ധവാൻ്റെ അച്ഛനാണ് ഇദ്ദേഹം എന്നു പറഞ്ഞാൽ ഇദ്ദേഹത്തെ പലർക്കും മനസ്സിലാകും. കേരളത്തിൽ അടക്കം ആരാധകരുള്ള താരങ്ങളിൽ ഒരാൾ ആണ് വരുൺ ധവാൻ. ഇദ്ദേഹത്തിൻറെ അച്ഛനാണ് ഡേവിഡ് ധവാൻ. ഇദ്ദേഹത്തിൻറെ പേരിൽ ഒരു റെക്കോർഡ് ഉണ്ട്. ഏറ്റവും കൂടുതൽ ഹിന്ദി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. 43 സിനിമകളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
ഇതൊക്കെ എന്തിനാണ് ഇപ്പോൾ നിങ്ങളോട് പറയുന്നത് എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? അതിൽ ഒരു കാര്യമുണ്ട്. ഇദ്ദേഹമാണ് ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. രണ്ടാം സ്ഥാനത്ത് ആരാണ് ഉള്ളത് എന്ന് അറിയുമോ? അത് നിങ്ങൾ തീർച്ചയായും അറിയണം. കാരണം രണ്ടാം സ്ഥാനത്ത് ഉള്ളത് ഒരു മലയാളി സംവിധായകനാണ്. ഇദ്ദേഹം മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എന്ന് മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. ഇതിനുശേഷമാണ് ഇദ്ദേഹം ഹിന്ദിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രിയദർശൻ എന്ന സംവിധായകനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. മരക്കാർ എന്ന സിനിമയാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. ഈയൊരു സിനിമ നിരാശപ്പെടുത്തി എങ്കിലും ഈ ഒരൊറ്റ സിനിമ കൊണ്ട് വിലയിരുത്തേണ്ടത് അല്ല ഇദ്ദേഹത്തിന്റെ പ്രതിഭ. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നത്.
ഡേവിഡ് ധവാൻ എന്ന സംവിധായകൻ 43 സിനിമകളാണ് ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുള്ളത്. അതേ സമയം പ്രിയദർശൻ ആവട്ടെ ഏകദേശം 29 സിനിമകളാണ് ഇതുവരെ ഹിന്ദിയിൽ സംവിധാനം ചെയ്തിട്ടുള്ളത്. ഹംഗാമ 2 എന്ന സിനിമയാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ ഹിന്ദിയിൽ ഇദ്ദേഹം വീണ്ടും സജീവമാകുവാനുള്ള ഒരുക്കത്തിലാണ്. അതേസമയം ഇന്ന് ഇദ്ദേഹത്തിന്റെ പിറന്നാളായത് കൊണ്ട് നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.