ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇഷ കോപികർ. ഇപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത താരത്തിനെതിരെ ഗുരുതരമായ ആരോപണവുമായി ഇവർ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ഒറ്റയ്ക്ക് കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇയാൾ തന്നെ ക്ഷണിച്ചു എന്നാണ് താരം നടത്തുന്ന വെളിപ്പെടുത്തൽ. ഈ സംഭവത്തിനുശേഷം താൻ വല്ലാതെ തളർന്നു പോയി എന്നും സിനിമയിൽ നിന്നും പിന്മാറി എന്നും നടി വെളിപ്പെടുത്തുന്നു.
ഏകദേശം 22 വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. അന്നത്തെ ഒരു പ്രശസ്ത നിർമ്മാതാവ് നടിയെ വിളിക്കുകയായിരുന്നു. ഒരു നായകൻറെ ഗുഡ് ലിസ്റ്റിൽ താൻ ഉണ്ട് എന്ന് നായികയോട് നിർമാതാവ് പറഞ്ഞു. എന്നാൽ എന്താണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല. ഇതിനു ശേഷമായിരുന്നു നടി നായകനെ വിളിച്ചത്. എനിക്ക് നിങ്ങളെ ഒന്ന് ഒറ്റയ്ക്ക് കാണുമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത് എന്നും താരം വെളിപ്പെടുത്തി.
ഇതിനു ശേഷമായിരുന്നു സിനിമയിൽ നിന്നും താൻ പിന്മാറിയത് എന്നും താരം അറിയിച്ചു. നായകന്മാരുടെ ഗുഡ് ബുക്കിൽ ഇടം നേടുക എന്നത് എന്തോ വലിയ കാര്യമാണ് എന്നാണ് ഇന്നും പല നടിമാരും കരുതുന്നത്. എന്നാൽ സ്വന്തം കഴിവിൽ മാത്രമാണ് കാര്യം എന്നാണ് താൻ കരുതുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് തൻറെ ജോലിയെക്കാൾ വലുത് എന്നും നടി കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഹിന്ദി സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ താരം അഭിനയിച്ചു. ഇതിനിടയിൽ മറാട്ടി സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇതിനോടകം ഏകദേശം അമ്പതിലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും സിനിമയിലേക്ക് ഇനി ഇല്ല എന്നാണ് താരം തീർത്തു പറഞ്ഞിരിക്കുന്നത്. പക്ഷേ ഇപ്പോഴും താരം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് എന്നതാണ് വസ്തുത.