തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നെഞ്ചങ്കൾ എന്ന സിനിമയിലൂടെ ബാലതാരമായി ആണ് താരം അരങ്ങേറുന്നത്. നവയുഗം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. 1990കൾ മുതൽ താരം വളരെ സജീവമായിരുന്നു സിനിമ മേഖലയിൽ. എന്നാൽ മറ്റുള്ള ഭാഷകളിൽ താരത്തിന് കേവലം ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിൽ ആണ് താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്.
അതേസമയം താരം ഇപ്പോൾ സീനിയർ നടൻ ആയിട്ടുള്ള രാമരാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലേക്കുള്ള വേഷം നിരസിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹം തന്നെയാണ് ഈ വാർത്ത വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എന്ത് കാരണം കൊണ്ടാണ് താരം ഈ കഥാപാത്രം നിരസിച്ചത് എന്ന കാര്യം വ്യക്തമല്ല. രാമരാജൻ എന്ന നടൻറെ ഏറ്റവും പുതിയ സിനിമയാണ് സാമനിയൻ . ഈ സിനിമയിലേക്ക് ആണ് നായികയായി മീനയെ ക്ഷണിച്ചത്.
ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു നടനായിരുന്നു ഇദ്ദേഹം. ഇപ്പോൾ 12 വർഷത്തിനുശേഷം ഇദ്ദേഹം വലിയ രീതിയിൽ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഈ 63 വയസ്സുള്ള നടന്നപ്പോൾ അഭിനയിക്കാൻ പറ്റില്ല എന്ന നിലപാടാണ് മീന സ്വീകരിച്ചത്. ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് താരത്തിനെതിരെ ഉയരുന്നത്.
നടൻറെ വയസ്സ് ആണോ നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. ഒരുപക്ഷേ ഇദ്ദേഹത്തെക്കാൾ പ്രായമുള്ള രജനീകാന്ത് ആണ് ഇത്തരത്തിൽ ഒരു ഓഫർ നൽകിയിരുന്നത് എങ്കിൽ നിങ്ങൾ ഈ തീരുമാനം തന്നെ ആയിരിക്കുമോ എടുക്കുക എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഈ വിഷയത്തിൽ മീന ഇതുവരെ പ്രതികരിച്ചിട്ടില്ല. റൗഡി ബേബി എന്ന സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.