കേരളത്തിൽ ഒരുപാട് ആരാധകരുള്ള തമിഴ് താരങ്ങളിൽ ഒരാളാണ് വിജയ്. അടുത്തിടെ ആയിരുന്നു വിജയി തൻറെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. അടുത്തവർഷം കൂടി സിനിമയിൽ സജീവമായി പ്രവർത്തിച്ചിട്ട് പിന്നീട് മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാൻ ആണ് നടന്റെ പദ്ധതി.
അതേസമയം ഇപ്പോൾ ദളപതി 68 അഥവാ ഗോട്ട് എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഇതിന് ശേഷം ദളപതി 69 എന്ന പേരിടാത്ത സിനിമയിൽ ആയിരിക്കും താരം അഭിനയിക്കുന്നത്. എച്ച് വിനോദ് ചിലപ്പോൾ ഈ സിനിമ സംവിധാനം ചെയ്തേക്കും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം മറ്റു സംവിധായികരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.
ആർആർആർ എന്ന തെലുങ്ക് സിനിമ നിർമ്മിച്ച ഡിവിവി ആയിരിക്കും ഈ സിനിമ നിർമ്മിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ സിനിമയിൽ പ്രതിഫലമായി താരം 250 കോടി രൂപ വാങ്ങും എന്ന തരത്തിലാണ് വാർത്തകൾ ഉള്ളത്. ഇപ്പോൾ താരം അഭിനയിക്കുന്നത് ഗോട്ട് എന്ന സിനിമയിലാണ്. ഈ സിനിമയ്ക്കായി താരം 200 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നും വിവരങ്ങൾ ഉണ്ട്.
അതേസമയം അടുത്തവർഷം പകുതിയോടെ ആയിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുന്നത്. 2026 വർഷത്തിലാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ താരത്തിന്റെ പാർട്ടി വലിയ രീതിയിൽ തകർന്നടിയും എന്നാണ് നിരീക്ഷകർ നടത്തുന്ന നിരീക്ഷണം. അതിനുശേഷം താരം പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ എല്ലാവരും തന്നെ.