മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊച്ചു പ്രേമൻ. വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ഇന്ന് പുറത്തുവന്നത്. ഇദ്ദേഹം അന്തരിച്ചു എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ ഉൾക്കൊണ്ടത്. കാരണം മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ട സ്വാഭാവതാരങ്ങളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. ധാരാളം ആരാധകരെ ആയിരുന്നു ഇദ്ദേഹം കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ കൊണ്ടുള്ള അഭിനയജീവിതം കൊണ്ടു സ്വന്തമാക്കിയത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നടൻ മമ്മൂട്ടിയും മോഹൻലാലും ഇദ്ദേഹത്തിൻറെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.
“പ്രിയപ്പെട്ട കൊച്ചു പ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ സ്നേഹം നേടിയെടുത്ത അനുഗ്രഹീത കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. നമ്മളിൽ ഒരാളായി ജീവിച്ച കലാകാരൻ. കോളേജ് കാലഘട്ടം മുതൽ അദ്ദേഹവുമായി ആത്മബന്ധം എനിക്കുണ്ട്. ആറാട്ട് എന്ന സിനിമയിലാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു അഭിനയിച്ചത്. വ്യക്തിപരമായ നഷ്ടമാണ് അദ്ദേഹത്തിൻറെ വേർപാട് എനിക്ക് നൽകിയത്. ആ സ്നേഹ ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു” – ഇതായിരുന്നു മോഹൻലാൽ ഫേസ്ബുക്കിൽ എഴുതിയത്.
അതേസമയം മോഹൻലാലും കൊച്ചു പ്രേമനും തമ്മിൽ കോളേജ് കാലഘട്ടം മുതൽ തന്നെ അടുപ്പം ഉണ്ടായിരുന്നു എന്ന് മലയാളികൾ ഇപ്പോൾ മാത്രമാണ് അറിയുന്നത്. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇദ്ദേഹത്തിൻറെ വിയോഗം വരുത്തിയിട്ടുള്ള വേർപാട് സഹിക്കുവാൻ ഇദ്ദേഹത്തിന്റെ കുടുംബക്കാർക്ക് സാധിക്കട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും പറയുന്നത്.