മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ ആയിരുന്നു വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻസ് ഇദ്ദേഹമാണ് നോക്കി നടത്തുന്നത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് ഈ പ്രൊഡക്ഷൻ കമ്പനി മലയാളത്തിന് നൽകിയിട്ടുള്ളത്. അതേസമയം നിരവധി അന്യഭാഷാ സിനിമകൾ ഇവർ കേരളത്തിൽ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളാണ് വിജയ് ബാബു എന്ന നിർമാതാവിനുമെതിരെ ഒരു പെൺകുട്ടി ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സിനിമാ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു നടിയാണ് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
തന്നെ പല തവണ ബലാത്സംഗം ചെയ്തു എന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. സിനിമയിൽ കൂടുതൽ വേഷങ്ങൾ വാഗ്ദാനം ചെയ്തതിനുശേഷം ആയിരുന്നു തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തത് എന്നാണ് താരം പറയുന്നത്. എന്നാൽ പെൺകുട്ടി പറയുന്നത് എല്ലാം വ്യാജമാണ് എന്ന് ആരോപിച്ചു കൊണ്ട് വിജയ് ബാബു കഴിഞ്ഞദിവസം ലൈവിൽ വന്നിരുന്നു. പെൺകുട്ടിയുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തുകയും ഇയാൾ ചെയ്തു. ഇത് ഗുരുതര കുറ്റം ആണ് എന്നാണ് വലിയ ഒരു വിഭാഗം ആളുകളും പറയുന്നത്. അതേസമയം വിജയ്ബാബു പറയുന്ന വാക്കുകൾ കേട്ട് പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുവാനും ഒരു കൂട്ടം ആളുകൾ തുനിയുന്നുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സമയത്ത് വിജയ് ബാബുവിനൊപ്പം തന്നെ മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു. സാന്ദ്ര തോമസ് ആയിരുന്നു ഇവരുടെ നിർമ്മാണ കമ്പനിയിലെ പങ്കാളി. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തെറ്റി പിരിയുകയായിരുന്നു. സാമ്പത്തികമായ ക്രമക്കേടുകൾ കാരണമാണ് ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇരുവരും തമ്മിൽ അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും വിജയ് ബാബു ഇവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും കാണിച്ച് ഇവർ ഒരു കേസ് ഫയൽ ചെയ്തിരുന്നു.
എന്നാൽ ഈ കേസിൽ നിന്നും വിജയ് ബാബു ഊരി പോരുകയായിരുന്നു. എങ്ങനെയാണ് വിജയ് ബാബു ഈ കേസിൽ നിന്നും രക്ഷപ്പെട്ടത് എന്ന് അറിയുമോ? ഇപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള സിൻസി അനിൽ. ഇപ്പോഴാണ് ഞങ്ങൾക്ക് സത്യാവസ്ഥ മനസ്സിലാവുന്നത് എന്നാണ് മലയാളികൾ ഒന്നടങ്കം ഇവരുടെ പോസ്റ്റ് വായിച്ചതിനു ശേഷം പറയുന്നത്. എന്തായാലും ഈ കേസിൽ വിധി പറയാൻ നമ്മൾ ആരും അല്ല എന്നും കോടതിയും പോലീസും തീരുമാനിക്കട്ടെ എന്നുമാണ് വിവേകമുള്ള മലയാളികൾ അഭിപ്രായപ്പെടുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം: