മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവവേദികളിൽ നിന്നുമാണ് താരം സിനിമയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി താരം മാറുകയായിരുന്നു. വെറും രണ്ടു വർഷത്തെ അഭിനയ ജീവിതം കൊണ്ട് താരം പതിനാലോളം സിനിമകളിലാണ് അഭിനയിച്ചത്. ഇതിലധികവും അഭിനയപ്രാധാന്യമുള്ള സിനിമകളായിരുന്നു. അതേസമയം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു.
അതേസമയം മലയാളത്തിലെ വിഖ്യാത സംവിധായകരിൽ ഒരാളാണ് സനൽ കുമാർ ശശിധരൻ. മണ്ണിനോടും പ്രകൃതിയോടും ചേർന്നുനിൽക്കുന്ന സിനിമകളാണ് ഇദ്ദേഹം എടുക്കുന്നത്. കൊമേർഷ്യൽ സിനിമകളിൽ അദ്ദേഹം അധികം എടുക്കാറില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ സിനിമകൾക്ക് വലിയ മാസ് അപ്പീൽ ഒന്നും തന്നെ ഉണ്ടാവില്ല. കുറച്ചു പേർ മാത്രമേ ഇദ്ദേഹത്തിൻറെ സിനിമകൾ കാണുകയുള്ളൂ എങ്കിലും അതൊക്കെ വളരെ ക്വാളിറ്റിയുള്ള ഓഡിയൻസ് ആയിരിക്കും. അല്ലാതെ ആറാട്ട് പോലെയുള്ള ചവറ സിനിമകൾ ആസ്വദിക്കുന്ന മലയാളികൾ ഇദ്ദേഹത്തിൻറെ സിനിമകൾ കാണില്ല.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സനൽ കുമാർ ശശിധരൻ. വല്ലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. സിനിമാ മേഖലയിൽ അരങ്ങേറുന്ന കാര്യങ്ങളിലും ഇദ്ദേഹം അദ്ദേഹത്തിൻറെ സ്വന്തം ആയിട്ടുള്ള അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ പലപ്പോഴും വിവാദമായി മാറാറുണ്ട്. വിവാദം ആയാലും ഇല്ലെങ്കിലും അതെല്ലാം തന്നെ മാധ്യമശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.
സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവാര്യരെ കുറിച്ചാണ് താരം ഈ പോസ്റ്റിൽ പറയുന്നത്. അവരുടെ ജീവന് അപകടം ഉണ്ട് എന്ന് താൻ സംശയിക്കുന്നു എന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്. അതിനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറയുകയാണ് സംവിധായകൻ. ഈ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം: