സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിന് കാരണം സൂപ്പർതാരങ്ങൾ നമ്മളെ സംബന്ധിച്ച് കേവലം നടി നടന്മാർ മാത്രമല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾക്കെല്ലാം തന്നെ വലിയ പ്രാധാന്യമാണ് നമ്മൾ നൽകാറുള്ളത്. ഇതറിയാവുന്ന മാധ്യമങ്ങൾ അവരുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ വലിയ പ്രാധാന്യത്തോടെ നൽകാറുണ്ട്.
ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ കപ്പൽ സന്ദർശിച്ചിരിക്കുകയാണ് ബോളിവുഡ് ഇതിഹാസം സൽമാൻ ഖാൻ. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണത്തിൽ ഉള്ള നാവിക സേന അംഗങ്ങൾക്കൊപ്പവും ഉദ്യോഗസ്ഥർക്ക് ഒപ്പവുമാണ് ഇദ്ദേഹം ഇപ്പോൾ ആഘോഷിക്കുന്നത്. ദേശീയ പതാക വീശിയ ശേഷം നാവികസേന അംഗങ്ങളുമായി ഇദ്ദേഹം സംസാരിച്ചു. അവരുടെ ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു സൽമാൻ ഖാൻ.
ഇതുമാത്രമല്ല അവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു സൽമാൻ ഖാൻ. ഇതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വളരെ സിമ്പിൾ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. നിരവധി ആരാധകരെ ആണ് താരം ഈ ഒരൊറ്റ ചിത്രം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആയിട്ടുള്ള മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശിച്ചിരുന്നു. എന്നാൽ പുറത്തുനിന്ന് ചിത്രങ്ങൾ എടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ മോഹൻലാൽ മുതിർന്നില്ല. മാത്രവുമല്ല കോട്ടും സ്യൂട്ടും ധരിച്ചായിരുന്നു മോഹൻലാൽ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് എങ്കിൽ ഇവിടെ സൽമാൻഖാൻ ഒരു സാധാരണ പാൻ്റും ഷർട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. എന്താണ് എളിമ എന്നത് മോഹൻലാൽ സൽമാൻ ഖാനെ നോക്കി പഠിക്കണം എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.