തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ഗോപികാ രമേഷ്. സഹ നടി ആയിട്ടായിരുന്നു ചിത്രത്തില്‍ ഗോപിക എത്തിയിരുന്നത്. ഡാന്‍സിലും കഴിവ് തെളിയിച്ചു ഗോപിക.
സിനിമയുടെ കുറച്ച് ഭാഗങ്ങളില്‍ എത്തിയ സ്റ്റെഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളേജ് വിദ്യാര്‍ഥിനിയായ ഗോപിക പിന്നീട് വാങ്ക് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്.
ഫോട്ടോഷൂട്ടുകളും റീലുകളുമാണ് ഗോപികയെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാക്കുന്നത്. ഗോപിക പങ്കുവെച്ച ഏറ്റവും പുതിയ ദാവണി ചിത്രങ്ങളാണ് ആരാധകതര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സുഴല്‍ എന്ന വെബ്‌സീരീസിന്റെ ഭാഗമായാണ് ഗോപിക തമിഴിലും അരങ്ങേറ്റം കുറിയ്ക്കുന്നത്. തമിഴിലേയ്ക്ക് മികച്ച താരങ്ങള്‍ക്കൊപ്പമാണ് ഗോപികയും എത്തിയത്. പാര്‍ത്ഥിപന്‍, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് സുഴലില്‍ വേഷമിട്ടത്.