ബിഗ് ബോസ് സീസണ് ഫോറിലെ ശക്തമായി മത്സരാര്‍ത്ഥികള്‍ ആയിരുന്നു അശ്വിന് വിജയന്, അപര്‍ണ മള്‍ബറി, നവീന്‍ അറക്കല്‍, നിമിഷ, ഡെയ്സി ഡേവിഡ്. ഈ അടുത്തായിരുന്നു ബിഗ് ബോസില്‍ നിന്നും ഇതില്‍ ഓരോ ആളുകളായി പുറത്തായത്. ഇതിന് ശേഷം നിരാശ പങ്കുവെച്ച നിമിഷയും ഡെയ്സിയും എത്തിയിരുന്നു. നന്നായി കളിച്ചിട്ടും എന്തുകൊണ്ടാണ് പുറത്തായതെന്ന് മനസ്സിലായില്ല എന്നാണ് ഇരുവരും പറഞ്ഞത്. എന്നാല്‍ ഇത്രയും നാള് ബിഗ് ബോസില്‍ നില്ക്കാന് കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്നായിരുന്നു മറ്റുള്ളവര്‍ പ്രതികരിച്ചത്.
ഷോയില്‍ നിന്ന് പുറത്തായ ശേഷം എല്ലാവരും ഒന്നിച്ചു കണ്ടുമുട്ടിയ സന്തോഷമാണ് ഇപ്പോള്‍ പങ്കുവെച്ചത്. നാളുകള്‍ക്കുശേഷം ആയിരുന്നു ഇവരെല്ലാം ഒത്തുകൂടിയത്. ബിഗ് ബോസ് സീസണ് ഫോര്‍ മീറ്റപ്പിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു താരങ്ങള്‍. നവീന്‍ അറയ്ക്കല്‍ ലൈവ് വീഡിയോയില്‍ വന്നു.
ഷോയില്‍ നിന്ന് തല്ലു കൂടിയെങ്കിലും , ഗെയിം കളിച്ചെങ്കിലും അതെല്ലാം അവിടെ തീര്‍ന്നു . പുറത്തിറങ്ങിയാല്‍ ഞങ്ങള്‍ ഇതുപോലെ കറങ്ങാനും അടിച്ചുപൊളിക്കനും ഒക്കെ പോകും, നിങ്ങള്‍ ഒരു വിരോധം വെച്ചേക്കരുത് എന്നും അവര്‍ പറഞ്ഞു. ഇത്രയും ദിവസം അവിടെ നില്ക്കാനായതില് സന്തോഷമുണ്ടെന്നും നവീന്‍ പറഞ്ഞു.
അതേസമയം ശാലിനിയും ജാനകിയും മണികണ്ഠനും ഇവരുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് തീരുമാനിച്ചതാണ് ഈ ഒത്തുകൂടല്‍ അതുകൊണ്ട് പലരെ ചേര്‍ക്കാന്‍ പറ്റിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.