മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നഞ്ചിയമ്മ. ഒരൊറ്റ പാട്ട് കൊണ്ടാണ് ഇവർ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് ഇവർ ആദ്യമായി പാടുന്നത്. ഈ സിനിമയിൽ ഇവർ ഒരു ചെറിയ വേഷവും കൈകാര്യം ചെയ്തിരുന്നു. ഈ സിനിമയിലെ ഗാനം ആലപിച്ചതിന് ആയിരുന്നു ഇവർക്ക് മികച്ച ഗായികയ്ക്ക് ഉള്ള നാഷണൽ അവാർഡ് ലഭിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
അതേസമയം ഇവർക്കെതിരെ വിമർശനവുമായി ഒരു വ്യക്തി രംഗത്ത് എത്തിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇവർ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്നും അതുകൊണ്ട് ഇവർക്ക് മികച്ച ഗായികയ്ക്ക് ഉള്ള പുരസ്കാരം ലഭിച്ചത് ശാസ്ത്രീയമായി സംഗീതം പഠിച്ചവരെ അപമാനിക്കുന്നത് പോലെയാണ് എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. എന്നാൽ ഈ പോസ്റ്റ് ഇട്ടതും ഇദ്ദേഹം എയറിൽ കയറിയതും ഒരുമിച്ച് ആയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ഇപ്പോൾ നഞ്ചിയമ്മ ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് വരുന്നത്. ഇവർ മറ്റൊരു സിനിമയിൽ കൂടി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശരത് ലാൽ മെനിഭുവൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്. ത്രിമൂർത്തി എന്നാണ് സിനിമയുടെ പേര്. ഈ സിനിമയിൽ ഇവർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ക്യാമ്പസ് ടൈം ട്രാവലർ ചിത്രം ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. 21 പാട്ടുകൾ ആണ് സിനിമയിൽ ഉള്ളത് എന്നാണ് പറയപ്പെടുന്നത്. അമ്പതിൽ അധികം നവാഗത ഗായകർ സിനിമയിൽ അണിനിരക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. വന്ദന ശ്രീലേഷ് ആണ് സിനിമയുടെ കഥ ഒരുക്കുന്നത്. അതേസമയം അമേഷ് രമേശ്, മഹേഷ് മോഹൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.