ഏറെക്കാലത്തെ തൻറെ വിശ്രമത്തിനുശേഷം സംവിധായകൻ വിനയൻ ഒരു ബിഗ് ബജറ്റ് സിനിമ ഒരുക്കുകയാണ്. സിജു വിൽസൺ നായകനായി എത്തുന്ന സിനിമയുടെ പേര് മലയാളത്തിൽ വേറിട്ടൊരു സിനിമയായിരിക്കും 19 നൂറ്റാണ്ട് എന്നാണ് പറഞ്ഞിരിക്കുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്. അതേസമയം സിനിമയിലെ താരങ്ങളോട് തനിക്ക് യാതൊരു എതിർപ്പുമില്ലല്ലോ സംവിധായകനായ വിനയൻ സൂചിപ്പിച്ചു.
തന്റെ അത്ഭുതദ്വീപ് എന്ന സിനിമയ്ക്ക് ശേഷം ചില സിനിമാ സംഘടനകളും ആയി ഉടക്കിൽ ആയതോടുകൂടി ഇനി സിനിമയെ ചെയ്യാൻ സാധിക്കില്ലെന്ന് അവസ്ഥയിലായിരുന്നു. പക്ഷേ തൻറെ വാശി തീർക്കാൻ കയ്യിൽ കിട്ടിയവരെ വച്ച് ആവശ്യത്തിന് ടെക്നോളജി ഒന്നുമില്ലാതെ സിനിമകൾ ചെയ്യുകയും ചെയ്തു. പക്ഷേ ആ സിനിമകൾ ഒന്നും തന്നെ ഒരു ഗുണവും ചെയ്തില്ലെന്നാണ് സംവിധായകൻ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ തുടങ്ങുന്നത് മോഹൻലാലിൻറെ ശബ്ദത്തിലാണ്. അവസാനിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ശബ്ദത്തിലും. സിനിമയിലെ ചെറിയൊരു വിഭാഗം ആൾക്കാരുമായി ചെറിയ സൗന്ദര്യ പിണക്കം ഉണ്ടെന്നല്ലാതെ ആരോടും വലിയ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് വിനയൻ പറയുന്നത്. ഗോകുലം ഗോപാലനെ പോലെയുള്ള വലിയ നിർമ്മാതാവിനെ ഇപ്പോഴാണ് കിട്ടുന്നതെന്നും അതിനാൽ തന്നെ ഒരു ബജറ്റ് ഇഷ്ട സിനിമ ചെയ്യുകയാണെന്ന് ആണ് പറയുന്നത്.
സിനിമയിൽ നിലനിൽക്കുന്ന മേൽക്കോയ്മയുള്ള ചിലരുടെ നിലപാടുകളോടെ തനിക്ക് എതിർപ്പാണെന്നും അതിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു കഴിവുള്ള കലാകാരന്മാരും ആയി യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും സംഘടനകൾ ഒരാളുടെ ജോലി ഇല്ലാതാക്കാനും വിലക്ക് നൽകാനും ആകരുതെന്നും ഇദ്ദേഹം പറയുന്നു. മോഹൻലാലിനെ വച്ച് ഇനിയൊരു പുതിയ സിനിമ വരാൻ പോവുകയാണെന്നും അതിൻറെ കഥ ആലോചനയിലാണെന്നും മഹാഭാരതത്തിലെ കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി വൺ ലൈൻ കഥ ചെയ്തു വച്ചിട്ടുണ്ട് എന്നും വിനയൻ പറഞ്ഞു.