യൂസേഴ്സിന് ഏറെ ഇഷ്ടമുള്ള മെസ്സേജ് ഷെയറിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിരവധി മാറ്റങ്ങളാണ് ഈയടുത്തായി വാട്സാപ്പിൽ വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആൾക്കാർക്കിടയിൽ വാട്സ്ആപ്പ് നോടുള്ള ഇഷ്ടം കൂടിവരികയാണ്. പുതിയ അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നായിരുന്നു മെസ്സേജുകൾ രണ്ടുപേർക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ.പക്ഷേ അയച്ച മെസ്സേജിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തുവാനുള്ള എഡിറ്റ് ഓപ്ഷൻ വാട്സാപ്പിൽ ഇതുവരെയും ലഭ്യമല്ല.
എന്നാൽ യൂസേഴ്സിന് ആയി ഈ ഓപ്ഷൻ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്കിന് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്ന വാട്സ്ആപ്പ്. എന്തെങ്കിലും ഒരു തിരുത്ത് ആവശ്യമുള്ള അവസരത്തിൽ ഇതിൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കിൽ വീണ്ടും ഓഡിയോ അയക്കേണ്ടി വരികയോ ചെയ്യേണ്ടുന്ന പ്രതിസന്ധിക്ക് ഒരു പരിഹാരം ആവുകയാണ് ഈ പുതിയ ഓപ്ഷനോടുകൂടി. ഇതിൻറെ പ്രായോഗികത ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി. നിലവിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഇത് അവതരിപ്പിക്കുന്നത്. ചില ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിൽ എത്രമാത്രം എഡിറ്റുകൾ ഒരാൾക്ക് വരുത്താൻ പറ്റും എന്നോ ഇതിൻറെ മറ്റു കാര്യങ്ങളൊന്നും തന്നെ ഇവർ പുറത്തുവിട്ടിട്ടില്ല.
വാബീറ്റാ ഇന്‍ഫോയാണ് ടെക്സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. യൂസർമാർ ഏറെ കാത്തിരിക്കുന്ന ഒരു ഓപ്ഷൻ തന്നെയായിരിക്കും ഇത്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സവിശേഷതയുടെ പരീക്ഷണം വാട്ട്സ്ആപ്പ് ആരംഭിച്ചു. ഈ രീതിയില്‍, നിങ്ങള്‍ക്ക് അക്ഷരത്തെറ്റുകള്‍ തിരുത്താനോ അല്ലെങ്കില്‍ ആവശ്യമെങ്കില്‍ സന്ദേശം പൂര്‍ണ്ണമായും മാറ്റാനോ കഴിയും”. – വാബീറ്റ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.