മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ടോവിനോ തോമസ് സിനിമയിലെത്തുന്നത്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് താരം. മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയിലെ നായകൻ എന്ന പ്രത്യേകതയും ഇദ്ദേഹത്തിന് ഉണ്ട്.
കഴിഞ്ഞദിവസം ടോവിനോ നായകനായ ഒരു സിനിമ തീയേറ്ററുകളിൽ എത്തിയിരുന്നു. നാരദൻ എന്നായിരുന്നു സിനിമയുടെ പേര്. ഉണ്ണി ആർ ആണ് സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ആഷിക് അബു എന്ന സിനിമയുടെ സംവിധായകൻ. ഭീഷ്മപർവ്വം എന്ന് സിനിമയ്ക്കൊപ്പം ക്ലാഷ് റിലീസ് ആയിട്ടാണ് നാരദൻ തിയേറ്ററുകളിലെത്തിയത് എങ്കിലും വളരെ മികച്ച റസ്പോൺസ് ആണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമ ലോകത്ത് നടക്കുന്ന നെറികേടുകളെ ആണ് സിനിമ ചർച്ചാ വിഷയമാക്കി മാറ്റിയിരിക്കുന്നത്.
ഇപ്പോൾ ഈ സിനിമ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോ, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ, നിരവധി മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഒപ്പം സിനിമയുടെ പ്രത്യേക ഷോ കാണുവാനുള്ള അവസരം പ്രേക്ഷകർക്ക് വന്നു ചേർന്നിരിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ആകെ ഒരു കാര്യം മാത്രം. ഒരു ചോദ്യത്തിന് ഉത്തരം നൽകിയാൽ മാത്രം മതി.
ചോദ്യം ഇങ്ങനെയാണ് – ആരാണ് നാരദൻ സിനിമയുടെ തിരക്കഥാകൃത്ത്? മൂന്ന് ഓപ്ഷനുകൾ ആണ് നൽകിയിട്ടുള്ളത്. ഉണ്ണി ആർ, വേണുഗോപാൽ, ഉദയ കൃഷ്ണൻ എന്നിങ്ങനെയാണ് ഓപ്ഷനുകൾ. ഉണ്ണി ആർ ആണ് ശരിയായ ഉത്തരം എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ. ഈ ഉത്തരം താഴെപ്പറയുന്ന മെയിൽ വിലാസത്തിലേക്ക് അയച്ചാൽ മാത്രം മതി. തിരഞ്ഞെടുക്കപ്പെടുന്ന കുറച്ച് ആളുകളെ മാത്രമായിരിക്കും തിയേറ്ററിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് അഞ്ചാം തീയതിയാണ് സിനിമയുടെ പ്രത്യേക പ്രദർശനം നടക്കുന്നത്. വൈകിട്ട് 7 മണിക്ക് ആയിരിക്കും പ്രദർശനം. കൊച്ചി പിവിആർ തിയേറ്ററിൽ ആയിരിക്കും പ്രദർശനം. ഉത്തരം അയക്കേണ്ട ഈമെയിൽ – naradanmoviecontest@gmail.com