മോഹൻലാലും മഞ്ജു വാര്യരും ഇപ്പോൾ പരസ്പരം ഒരു യുദ്ധത്തിലാണ്. യഥാർത്ഥ ജീവിതത്തിൽ ആണ് എന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. അതേസമയം സിനിമയ്ക്കുള്ളിലും അല്ല. ഇരുവരും ഒന്നിച്ച് കുറച്ചു പരസ്യങ്ങൾ ചെയ്തിരിക്കുകയാണ്. ഇതാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മൈജിയുടെ ഏറ്റവും പുതിയ പരസ്യത്തിന്റെ ടീസറിലാണ് ഇരുവരും പരസ്പരം വെല്ലുവിളി നടത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ടത്.
ആദ്യമായിട്ടാണ് മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ച് മൈജിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാല് ടീസറുകൾ ആണ് പുറത്തിറങ്ങിയത്. മൈജിയുടെ ഒഫീഷ്യൽ പേജിലാണ് നാല് ടീസറുകളും റിലീസ് ചെയ്തത്. മത്സരബുദ്ധിയോടെ പരസ്പരം ലാലേട്ടനും മഞ്ജുവാര്യരും പോരടിക്കുന്ന ഉള്ളടക്കമാണ് നാല് ടീസറിലും ഉള്ളത്. വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ ടീസറുകൾ എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ജിസ് ജോയ് ആണ് ഈ ടീസറുകൾ എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്.
എന്നാൽ എന്താണ് സംഭവം എന്ന് ഇപ്പോഴും പ്രേക്ഷകർക്ക് പൂർണ്ണമായി അങ്ങോട്ട് പിടികിട്ടിയിട്ടില്ല എന്നതാണ് വസ്തുത. മൈജി അവതരിപ്പിക്കാൻ പോകുന്ന ഓണം ഓഫറുകളെ കുറിച്ചാണ് പരസ്യം പറയുന്നത് എങ്കിലും ഇപ്പോഴും ഒരു സസ്പെൻസ് നിലനിർത്തി കൊണ്ടാണ് ടീസറുകൾ എല്ലാം തന്നെ പുറത്തു വിട്ടിട്ടുള്ളത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സസ്പെൻസ് പൊട്ടിച്ചുകൊണ്ട് മൈജി തന്നെ രംഗത്തെത്തും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ രണ്ട് സൂപ്പർസ്റ്റാറുകൾ ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാൻഡ് കൂടിയാണ് മൈജി.
കേരളത്തിൽ മൊബൈൽ ഫോൺ വിപ്ലവത്തിന് തുടക്കമിട്ട ബ്രാൻഡ് ആണ് മൈജി. അതുകൊണ്ടുതന്നെ ഓണത്തിന് മൈജിയിൽ നിന്നും ഗംഭീര ഓഫറുകൾ ആണ് മലയാളികൾ എല്ലാവരും തന്നെ പ്രതീക്ഷിക്കുന്നത്. വലിയ ബഡ്ജറ്റിൽ ആണ് ഈ പരസ്യങ്ങൾ എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്. ഏകദേശം ഒരു സിനിമയുടെ ബഡ്ജറ്റ് മുഴുവനും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലാസ് ആൻഡ് എലഗൻ്റ് ലുക്കിലാണ് ലാലേട്ടനും മഞ്ജു വാര്യരും ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.