മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നമിത. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ഗ്ലാമറിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമകളിൽ ആയിരുന്നു ഇവർ കൂടുതൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ യുവാക്കൾക്കിടയിൽ വലിയ രീതിയിലുള്ള ഒരു ആരാധക വൃന്ദത്തെ താരം സൃഷ്ടിച്ച് എടുത്തിട്ടുണ്ട്. നിരവധി ആരാധകരെ ആണ് താരം കേരളത്തിലും സ്വന്തമാക്കിയത്.
ഇപ്പോൾ സിനിമ മേഖലയിൽ നിന്നും കുറച്ചു വിട്ടുനിൽക്കുകയാണ് താരം. അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
താരം ഇപ്പോൾ ഗർഭിണിയാണ്. നിറ വയറുമായി നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. ഇതിനു മുൻപും നിറവൈറയിലുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ബേബി ഷവർ ആഘോഷത്തിൽ പരമ്പരാഗത ലുക്കിൽ ആണ് താരം എത്തിച്ചേർന്നത്. ഇപ്പോൾ മനോഹരമായ ഒരു ഗൗനിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
വീരേന്ദ്ര ചൗധരി എന്നാണ് നടിയുടെ ഭർത്താവിൻറെ പേര്. ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ് എന്നറിയുമോ? 2017 വർഷത്തിൽ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. തിരുപ്പതിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വലിയ ബിസിനസ് മാൻ ആണ് ഇദ്ദേഹം. 41 വയസ്സ് ആണ് ഇപ്പോൾ നടിയുടെ പ്രായം. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.