മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജൂഡ് ആൻറണി ജോസഫ്. ഇദ്ദേഹത്തിൻറെ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ കോട്ടയത്ത് പുരോഗമിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നിന്നും പുറത്തുവന്നിരിക്കുന്നത്. സിനിമാ സെറ്റിൽ മുഖംമൂടി ധരിച്ച് എത്തിയ ആളുകൾ ആക്രമണം അഴിച്ചുവിട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 5 അംഗസംഘമാണ് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇവരുടെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്കേറ്റു എന്നാണ് അറിയാൻ സാധിക്കുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ലൊക്കേഷനിൽ ആണ് സംഭവം. മിഥുൻ ജിത്ത് എന്ന വ്യക്തിക്ക് ആണ് പരിക്കേറ്റത്. വെറും 21 വയസ്സ് മാത്രമാണ് ഇദ്ദേഹത്തിൻറെ പ്രായം. ഇദ്ദേഹത്തിന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തലയ്ക്ക് ഒരു പൊട്ടൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. മറവൻ തുരുത്ത് പഞ്ഞി പാലത്തിന് സമീപം ആയിരുന്നു ഇവർ ഷൂട്ടിംഗ് നടത്തിയിരുന്നത്. രാത്രി ഏഴുമണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ഷൂട്ടിംഗ് സ്ഥലത്തുനിന്നും റോഡിലേക്ക് ഇറങ്ങുകയായിരുന്നു മിഥുൻ. അപ്പോഴാണ് മാസ്ക് ധരിച്ചെത്തിയ ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തെ മർദ്ദിച്ചത്. ഫോൺ ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇദ്ദേഹം ഗേറ്റിനു സമീപം എത്തിയത് എന്നാണ് പറയുന്നത്.
അതേസമയം നമ്മുടെ നാട്ടിലെ ക്രമസമാധാനം നില തകർന്നു എന്നാണ് ഒരു വിഭാഗം ആളുകൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. ദിവസവും ഇതുപോലെയുള്ള എത്രയെത്ര കേസുകൾ ആണ് നമ്മുടെ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നു. കേരളത്തിലെ പോലീസും ആഭ്യന്തരവകുപ്പും നിഷ്ക്രിയരായി നോക്കി നിൽക്കുക മാത്രമാണ് ചെയ്യുന്നത് എന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു. അതേസമയം ഇനിയെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് മലയാളികൾ നൽകുന്ന മുന്നറിയിപ്പ്.