മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സജിൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ ആളെ മനസ്സിലാകാത്തവർക്ക് സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമാണ് ഇദ്ദേഹം എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ധാരാളം ആരാധകരെയാണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ശിവൻറെ ഭാര്യയാണ് അഞ്ജലി. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഇപ്പോൾ താരം അടുത്തിടെ ഒരു യൂട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. അവതാരിക ചോദിച്ച നിരവധി ചോദ്യങ്ങൾക്ക് ആയിരുന്നു താരം ഉത്തരം നൽകിയത്. ഇദ്ദേഹത്തിൻറെ ഭാര്യയാണ് സിനിമ സീരിയൽ നടി ആയിട്ടുള്ള ഷഫ്ന. എപ്പോഴെങ്കിലും ഭാര്യയോട് കള്ളം പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഇറങ്ങിയിട്ടുണ്ട്. പക്ഷേ അത് ഇപ്പോൾ ഒന്നുമല്ല. വിവാഹം കഴിഞ്ഞ സമയത്ത് ആയിരുന്നു. അധികവും സിനിമയ്ക്ക് ഒക്കെ ആയിരിക്കും പോവുക. അല്ലാതെ വലിയ കള്ളങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.
ഇത് കൂടാതെ നിരവധി ചോദ്യങ്ങൾക്ക് ആരും ഉത്തരം നൽകുകയും ചെയ്തു. സാന്ത്വനം എന്ന പരമ്പര ഹിറ്റ് ആയതോടെ ആരാധികമാരുടെ ശല്യം കൂടിയിട്ടുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. എന്നാൽ അത് ഒരിക്കലും ഒരു ശല്യം അല്ല എന്നും അവർ നൽകുന്ന സ്നേഹം ആണ് എന്നുമായിരുന്നു സജിൻ നൽകിയ മറുപടി. അതേസമയം സാന്ത്വനം പരമ്പര എത്രനാൾ ഇങ്ങനെ നല്ലരീതിയിൽ പോകുന്നുവോ അത്രയും നാൾ പോയി കൊള്ളട്ടെ എന്നും സജിൻ കൂട്ടിച്ചേർത്തു. ഒരിക്കൽ പോലും സെറ്റിൽ വൈകി എത്തിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
സാന്ത്വനം എന്ന പരമ്പര ഇത്രയും വലിയ ഹിറ്റ് ആകും എന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞങ്ങൾ കരുതിയതിലും എത്രയോ മുകളിലാണ് പരമ്പര ഹിറ്റ് ആയത്. പരമ്പരയുടെ എല്ലാ എപ്പിസോഡുകളും താൻ മുടങ്ങാതെ കാണാറുണ്ട് എന്നും താരം പറയുന്നു. എന്നാൽ അവസാനത്തെ കുറച്ച് എപ്പിസോഡുകൾ കാണാൻ പറ്റിയിട്ടില്ല. ടിവിയിൽ ആണ് മിക്കപ്പോഴും കാണുന്നത്. അഥവാ ടിവിയിൽ കാണാൻ പറ്റിയില്ലെങ്കിൽ മൊബൈലിൽ ആയിരിക്കും കാണുക എന്നും താരം കൂട്ടിച്ചേർത്തു.