ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാൾ ആയിരുന്നു വിജി തമ്പി. ഇദ്ദേഹം സംവിധാനം ചെയ്ത് 1992 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തിരുത്തൽ വാദി. കലൂർ ഡെന്നിസ് ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. ജഗദീഷ്, സിദ്ദിഖ് എന്നിവർ ആയിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു നായികമാർ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത് – ഒന്ന് ഉർവശി, മറ്റൊന്ന് ശിവ രഞ്ജിനി. ഇപ്പോൾ ഈ സിനിമയുടെ സമയത്ത് ജഗദീഷുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വിധി തമ്പി.
“തിരുത്തൽ വാദി എന്ന സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയം. ആ സമയത്ത് ജഗദീഷ് നായകനായ ഒരുപാട് സിനിമകൾ റിലീസ് ചെയ്തിരുന്നു. എന്നാൽ മിക്ക സിനിമകളും സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. പെട്ടെന്ന് ജഗദീഷ് എന്ന നടന്റെ മാർക്കറ്റ് ഡൗൺ ആവുകയായിരുന്നു. ജഗദീഷിനെ തിയേറ്ററിൽ കണ്ടാൽ ആളുകൾ എന്ന അവസ്ഥയായി” – വിജി തമ്പി പറയുന്നു.
“ഈ അവസരത്തിൽ ആയിരുന്നു തിരുത്തൽ വാദി എന്ന സിനിമയുടെ റിലീസ് നടക്കുന്നത്. സിനിമയുടെ പ്രിവ്യു ഷോ നടക്കുന്ന സമയമായിരുന്നു. സിനിമയുടെ പ്രിവ്യു കാണുവാൻ തിരക്കഥാകൃത്ത് കലൂർ ഡെന്നിസും വന്നിരുന്നു. ജഗദീഷിന്റെ സിനിമയിലെ ഇൻട്രൊഡക്ഷൻ വലിയ ബിൽഡർ ഒക്കെ കൊടുത്തിട്ടാണ് ചെയ്തിട്ടുള്ളത്. അതുവരെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇമേജ് മാറ്റിമറിക്കുന്നത് ആയിരുന്നു ആ ബിൽഡ് അപ്പ്” – വിജി തമ്പി കൂട്ടി ചേർക്കുന്നു.
“തമ്പി, ജഗദീഷിന്റെ ആ സീൻ വെട്ടി മാറ്റണം. ഇത് കാണിച്ചാൽ ആളുകൾ കൂവും. വെറുതെ എന്തിനാണ് നമ്മുടെ സിനിമ നശിപ്പിക്കുന്നത്?” – ഇതായിരുന്നു കലൂർ ഡെന്നിസ് ചോദിച്ചത്. പക്ഷേ ഞാൻ റിസ്ക് എടുക്കുവാൻ തന്നെ തീരുമാനിക്കുകയായിരുന്നു. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടി കൊടുത്ത ഒരു സീൻ ആയിരുന്നു അത്. ജഗദീഷ് എന്ന നടന്റെ കരിയറിന് വലിയ ഒരു ലിഫ്റ്റ് നൽകിയ സിനിമ കൂടിയായി മാറി തിരുത്തൽ വാദി” – വിജി തമ്പി ഓർമിച്ചെടുക്കുന്നു.