ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് റിച്ച ചദ്ധ. പലപ്പോഴും പല കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയാൻ മടി ഇല്ലാത്ത നടിമാരിൽ ഒരാളാണ് ഇവർ. നിരവധി നടിമാർ സിനിമ മേഖലയിൽ നിന്നും അവർക്കുണ്ടായ മോശം അനുഭവങ്ങൾ വിവരിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ മിക്കാ കേസുകളിലും ഈ മോശം അനുഭവം അവർക്ക് നേരിട്ടത് ഏതെങ്കിലും പുരുഷൻ്റെ അടുത്തുനിന്നും ആയിരിക്കും. ഒന്നെങ്കിൽ ഏതെങ്കിലും നടന്റെ അടുത്ത് നിന്ന്, അല്ലെങ്കിലും ഏതെങ്കിലും നിർമാതാവിന്റെയോ സംവിധായകന്റെയോ പക്കൽനിന്ന്. ഇപ്പോൾ സിനിമ മേഖലയിലെ നടിമാരെ കുറിച്ച് തുറന്നുപറയുകയാണ് റിച്ച.
ബോളിവുഡ് മേഖലയിൽ ധാരാളം ടോക്സിക് സ്ത്രീകൾ ഉണ്ട് എന്നും ടോക്സിക് ആയിട്ടുള്ള നടിമാരുടെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. എല്ലാ സ്ത്രീകളും പുണ്യാത്മാക്കൾ ആണ് എന്ന് കരുതരുത് എന്നും താരം കൂടി ചേർക്കുന്നു. വളരെ ടോക്സിക് ആയിട്ടുള്ള വ്യക്തികളുടെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നും വനിതാനിർമ്മാതാക്കളുമായി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് റിച്ചാ പറയുന്നത്.
അതേസമയം ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും താരം കുറിക്കുന്നു. എങ്കിലും ഇതുപോലെയുള്ള ആളുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഫെമിനിസ്റ്റുകൾ ആയി ചമയുന്നത് എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. തനിക്കൊപ്പം മത്സരിക്കുന്ന ടോക്സിക് ആയിട്ടുള്ള സഹതാരങ്ങൾ ഉണ്ട് എന്നും നടി കൂട്ടിച്ചേർക്കുന്നു. സ്ത്രീ ആയതുകൊണ്ട് മാത്രം ഒരാൾ ഫെമിനിസ്റ്റ് ആവണം എന്നില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു.
പുരുഷാധിപത്യവും സ്ത്രീവിരുദ്ധമായ ഒരുപാട് സ്ത്രീകൾ ഇപ്പോഴും ഉണ്ട് എന്നും ഫെമിനിസ്റ്റുകൾ ആയ ധാരാളം പുരുഷന്മാരെ തനിക്ക് അറിയാം എന്നും താരം കൂട്ടിച്ചേർക്കുകയാണ്. അതേസമയം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന അണ്ടി എന്ന സിനിമയിലാണ് താരം പുതുതായി അഭിനയിക്കുന്നത്. എന്തായാലും നടിയുടെ ഈ തുറന്നു പറച്ചിൽ വലിയ രീതിയിൽ അഭിനന്ദനങ്ങൾ നേടുകയാണ് ഇപ്പോൾ. ഇനിയും ഇതുപോലെ ധാരാളം സ്ത്രീകൾ ഈ വിഷയത്തിൽ തുറന്നു സംസാരിക്കണം എന്നാണ് മലയാളി പ്രേക്ഷകർ ഉൾപ്പെടെ പറയുന്നത്.