മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ഒരു മലയാളി നടിക്ക് ലഭിക്കുന്ന അതേ പിന്തുണ തന്നെയാണ് താരത്തിന് സമൂഹമാധ്യമങ്ങളിൽ അടക്കം മലയാളികൾ നൽകി വരുന്നത്. ഇതിന് കാരണം താരം അഭിനയിച്ച നിരവധി തെലുങ്ക് സിനിമകൾ കേരളത്തിലും വലിയ തരംഗം ആയിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്. നടിയും വിജയ് ദേവരകൊണ്ടയും ഒരുമിച്ചു അഭിനയിച്ച ഗീതാഗോവിന്ദം എന്ന സിനിമ വലിയ രീതിയിലുള്ള തരംഗം ആയിരുന്നു സൃഷ്ടിച്ചത്.
താരം അടുത്തിടെ ഒരു പോസ്റ്റ് നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ വരുന്ന വിദ്വേഷ പോസ്റ്റുകൾക്കെതിരെ ആയിരുന്നു താരം സംസാരിച്ചത്. ട്രോളുകളും വിദ്വേഷ പോസ്റ്റുകളും തനിക്ക് വലിയ രീതിയിലുള്ള മാനസിക ആഘാതം ആണ് സമ്മാനിക്കുന്നത് എന്നാണ് താരം പറയുന്നത്. അതേസമയം നിരവധി ആളുകൾ ആയിരുന്നു നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. മലയാളത്തിൽ നിന്നും ദുൽഖർ സൽമാനും രചന നാരായണൻകുട്ടിയും അടക്കമുള്ള താരങ്ങൾ നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
അതേസമയം പതിവുപോലെ ഈ പോസ്റ്റ് താഴെയും തെറിയഭിഷേകം ആയിരുന്നു കർണാടക സ്വദേശികൾ നടത്തിയത്. നടി കർണാടക സ്വദേശിയാണ്. കന്നട സിനിമയിലാണ് താരം അരങ്ങേറിയത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ താരം കർണാടക ഉപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി എന്നും കന്നട സിനിമയിൽ അഭിനയിക്കാതെ മറ്റുള്ള സിനിമകളിൽ ആണ് ഇപ്പോൾ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നുമാണ് ഇപ്പോൾ കന്നട സിനിമ പ്രേമികളുടെ അവകാശവാദം.
ഇതുകൂടാതെ കന്നട താരം രക്ഷിത് ഷെട്ടിയുമായി നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇവർ തമ്മിൽ ബ്രേക്ക് അപ്പ് ആയി. എന്നാൽ നടി ഏകപക്ഷീയമായിട്ടാണ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയത് എന്ന് ആരോപിച്ചുകൊണ്ട് നിരവധി കന്നട ഭാഷാവാദികളാണ് താരത്തെതിരെ ഇപ്പോൾ വിദ്വേഷ പ്രസംഗം നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഇവറ്റകളുടെ ഒക്കെ സ്വഭാവം അറിയുന്നതുകൊണ്ട് ആയിരിക്കണം താരം കർണാടകയിലേക്ക് പോകാത്തത്. മാത്രമല്ല അത്യാവശ്യം നിലവാരമുള്ള ഒരാൾ പോലും വർക്ക് ചെയ്യുവാൻ താല്പര്യപ്പെടാത്ത ഒരു ഇൻഡസ്ട്രി ആണ് കന്നട സിനിമ ഇൻഡസ്ട്രി. അതിൽ പ്രവർത്തിക്കാതിരിക്കുന്നതിന് താരത്തെ ട്രോളുന്നതിൽ ഒരു യുക്തിയും ഇല്ല.