മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രവീണ. ഒരു നടി എന്ന നിലയിലും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ സീരിയൽ മേഖലയിലും താരം വളരെ സജീവമാണ്. തമിഴ് പരമ്പരകളിലും താരം വളരെ സജീവമാണ് എന്നതുകൊണ്ടുതന്നെ കേരളത്തിൽ ഉള്ളതുപോലെ തന്നെ തമിഴ്നാട്ടിലും ഇവർക്ക് ധാരാളം ആരാധകർ ഉണ്ട്.
തന്നെയും തന്റെ കുടുംബത്തെയും ഒരു യുവാവ് കഴിഞ്ഞ് മൂന്നു വർഷമായി സമൂഹമാധ്യമങ്ങൾ വഴി അവതരിപ്പിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ആക്കി മാറ്റി സുഹൃത്തുക്കൾക്കും മറ്റു അയച്ചുകൊടുക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ഒരു തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭാഗ്യരാജ് എന്ന വ്യക്തിയെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കേവലം 23 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം. ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന വിദ്യാർത്ഥി ആണ് ഇയാൾ. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും ഒരുപാട് ചിത്രങ്ങൾ കണ്ടെത്തിയിരുന്നു എന്നും താരം പറയുന്നു. കോടതി ഇയാളെ മൂന്നുമാസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോൾ ഇയാൾ ജാമ്യത്തിൽ ഇറങ്ങി.
ഇപ്പോൾ ഇയാൾ തങ്ങളോട് പ്രതികാരം തീർക്കുകയാണ് എന്നാണ് നടി പ്രവീണ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ നൂറിലധികം വ്യാജ അക്കൗണ്ടുകൾ ആണ് ഇയാൾ ഉണ്ടാക്കിയത്. തന്റെ മോളെ പോലും വെറുതെ വിടുന്നില്ല ഇയാൾ എന്നാണ് പ്രവീണ പറയുന്നത്. തൻറെ ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയാണ് എന്നും മോർഫ് ചെയ്ത ചിത്രങ്ങൾ എല്ലാവർക്കും അയച്ചുകൊടുക്കുകയാണ് എന്നുമാണ് പ്രവീണ പറയുന്നത്.
അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…
കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന് മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…
ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന് ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…
സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ഗബ്രിയോട്…
ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…
ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…