മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. നടൻ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഗായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് രാഘവൻ. ലോറൻസ് രാഘവേന്ദ്ര എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ബാഗ്രൗണ്ട് ഡാൻസർ ആയിട്ടാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് സിനിമയിലെ മുന്നേ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു.
അങ്ങേയറ്റം സ്പിരിച്ചുവൽ ആയിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഇദ്ദേഹം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു വീഡിയോ ആണ് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഇദ്ദേഹം നടത്തുന്ന നന്മ ആണ് ഇപ്പോൾ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് ഇദ്ദേഹം സ്കൂട്ടി ആണ് സമ്മാനമായി നൽകുന്നത്. ഏതാനും നാളുകൾക്ക് മുൻപ് ഇവർക്ക് വീടും സ്കൂട്ടിയും നൽകുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടം എന്ന നിലയിലാണ് പതിമൂന്നു സ്കൂട്ടറുകൾ ഇത്തരത്തിൽ സമ്മാനിക്കുന്നത് എന്നാണ് രാഘവ ലോറൻസ് പറയുന്നത്. ഇതുമാത്രമല്ല ഈ സ്കൂട്ടറുകൾ മൂന്ന് ചക്രമുള്ള വാഹനങ്ങൾ ആക്കി മാറ്റും എന്നും ഇദ്ദേഹം പറയുന്നുണ്ട്. ശാരീരിക വൈകല്യം അനുഭവിക്കുന്നവരുടെ സഹായത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുകൂടാതെ ഇവർക്കുള്ള വീടിൻറെ പണികൾ ആരംഭിക്കും എന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
“ഞങ്ങളുടെ ദൈവമാണ് സാർ അവര്” – ഇതാണ് വീഡിയോയിൽ ഒരാൾ രാഘവ ലോറൻസിനെ കുറിച്ച് പറയുന്നത്. ധാരാളം ആളുകൾ ആണ് രാഘവ ലോറൻസിന്റെ നന്മയെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം എന്തിനാണ് ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വീഡിയോ എടുത്ത് ആളുകളെ അറിയിക്കുന്നത് എന്നും ഇതിന് പിന്നിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾ ഇതൊന്നും ഒരിക്കലും പരസ്യപ്പെടുത്തിയിരുന്നു എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത് എങ്കിലും ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോൾ ധാരാളം നന്മകൾ ചെയ്യുവാൻ വേണ്ടി ആളുകൾക്ക് ഒരു പ്രചോദനമായി മാറുമെന്നും അതുകൊണ്ട് ഇത് ഒരു നല്ല കാര്യമാണ് എന്നുമാണ് മറ്റൊരു വിഭാഗം ഇവർക്ക് നൽകുന്ന മറുപടി.