Film News

വർഗീയത ജയിക്കട്ടെ – ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണം എന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനത്തെ കുറിച്ച് ഹരീഷ് പേരാടി പറയുന്നത് കേട്ടോ?

കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു കേരളത്തിലെ സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണം എന്ന നിർദ്ദേശം സർക്കാർ നൽകിയത്. ഇതിനെതിരെ മതമൗലികവാദികൾ രംഗത്ത് വന്നിരുന്നു. ഇത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയും പഠനത്തിൽ നിന്നുമുള്ള കുട്ടികളുടെ ശ്രദ്ധ തിരിക്കും എന്നുമായിരുന്നു മതമൗലികവാദികൾ നടത്തിയ പ്രതികരണം. ഇപ്പോൾ മതമൗലികവാദികൾക്ക് വഴങ്ങി ഈ തീരുമാനം പിൻവലിച്ചിരിക്കുകയാണ് കേരള സർക്കാർ. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരാടി.

- Advertisement -

പാഠ്യപദ്ധതിയിലെ കരട് രേഖയിൽ മാറ്റം വരുത്തിയ പുരോഗമന നാട്യക്കാർക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് മതവിശ്വാസം അനുസരിച്ച് ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കുന്നവർക്ക് വോട്ട് നൽകുന്നതാണ് എന്നാണ് ഹരീഷ് പേരാടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇദ്ദേഹം ഈ പ്രതികരണം നടത്തിയത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കേരള സർക്കാർ മതമൗലികവാദികൾക്ക് വഴങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നും അവരെ പിണക്കുന്ന ഒരു തരത്തിലുള്ള നടപടിയും പിണറായി സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നുമാണ് ഒരു വ്യക്തി പറയുന്നത്.

അതേസമയം വലിയ ഒരു വിഭാഗം ആളുകൾ ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. പിണറായി വിജയൻ സർക്കാർ ചെയ്തത് വളരെ നല്ല കാര്യമാണ് എന്നും ജനഹിതം മനസ്സിലാക്കിയാണ് അദ്ദേഹം അത്തരത്തിൽ പ്രവർത്തിച്ചത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുന്നത് നമ്മളുടെ നാട്ടിലെ സംസ്കാരത്തിന് ചേർന്നതല്ല എന്നാണ് ഈ വിഭാഗം ആളുകൾ പറയുന്നത്. ഇത് ഭാവിയിൽ ലൈംഗിക അരാജകത്വത്തിന് കാരണമാകും എന്നാണ് ഇവരുടെ വാദം.

ഹരീഷ് പേരാടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: എല്ലാ പുരോഗമനവാദികളും ഇന്ന് അവരുടെ വായിൽ പഴം തിരുകി വയ്ക്കും. ഈ പുരോഗമന നാട്കാർക്ക് വോട്ട് നൽകുന്നതിലും നല്ലത് അവനവൻറെ മതവിശ്വാസം പറഞ്ഞ് ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കുന്നവർക്ക് നൽകുന്നതാണ്. വർഗീയതയെ സംരക്ഷിക്കുവാൻ പുരോഗമന ബ്രോക്കർമാരുടെ ആവശ്യമുണ്ടോ? വർഗീയത ജയിക്കട്ടെ” – ഇതാണ് ഫേസ്ബുക്കിൽ ഹരീഷ് പേരാടി നടത്തിയ പോസ്റ്റ്.

Athul

Recent Posts

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

9 mins ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

1 hour ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

2 hours ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

3 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

4 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

5 hours ago