Film News

പുതിയ വിശേഷം അറിയിച്ചു മലയാളികളുടെ പ്രിയപ്പെട്ട താരം നിത്യാദാസ് – ഇത് സൈക്കോ ആണോ എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ

2001ൽ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് അവർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ താരം നിത്യ ദാസ് വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രം പള്ളിമണിയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. പറക്കും തളികയിലെ ശക്തമായ കഥാപാത്രമായിരുന്നു നിത്യ ദാസ്. പള്ളിമണി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് അവർ.

- Advertisement -

പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. എൽ എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ നിർമിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ കെ വി അനിൽ ആണ്. ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രം ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറും ആയ അനിൽ‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിത്യയെ കൂടാതെ ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടീസറിൽ നിന്നും വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. അനിയൻ ചിത്രശാലയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

സജീഷ് താമരശേരിയാണ് ചിത്രത്തിന്‍റെ ആര്‍ട് ഡയറക്ടര്‍.രതീഷ് പല്ലാട്ടാണ് ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് സിനിമയുടെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി ആര്‍ ഓ സുനിത സുനിൽ. മലയാളത്തിൽ അടുത്തതായി കുറെ സൈക്കോസിനിമകൾ ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അക്കൂട്ടത്തിലേക്ക് ഇതും ഒരു സൈക്കോ സിനിമ ആണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രം ഇറങ്ങിക്കഴിഞ്ഞാൽ ഏത് ജോണർ ആണ് എന്ന് അറിയാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

അപ്സര പോയപ്പോൾ ജാസ്മിൻ പറഞ്ഞത് സത്യമാവുന്നു.അപ്‌സര പുറത്താവാന്‍ പാര്‍ട്‌നറും ഒരു കാരണമായോ? കുറിപ്പ് ഇതാണ്

തീർത്തും അപ്രതീക്ഷമായാണ് കഴിഞ്ഞ ദിവസം അപ്സര പുറത്ത് പോയത്.ഫൈനല്‍ ഫൈവിലെങ്കിലും അപ്‌സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു.ബിഗ് ബോസ് ആരാധകരുടെ…

53 mins ago

ലാലേട്ടന്റെ മുന്നിൽ നിന്ന് ജാസ്മിനോട് സോറി പറഞ്ഞ് ജിന്റോ.ജിന്റോ കാണിച്ച ആംഗ്യമാണ് പ്രശ്നമായത്

കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും…

1 hour ago

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

4 hours ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

15 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

15 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

16 hours ago