ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തുടങ്ങിയപ്പോൾ വളരെ ആക്റ്റീവ് ആയിരുന്നു പരിപാടി. എന്നാൽ രണ്ടു മത്സരാർത്ഥികൾ പെട്ടെന്ന് പരിപാടിയിൽ നിന്നും പുറത്തു പോയതോടെ ഷോ വളരെ സ്ലോ ആവുകയായിരുന്നു. ഇതുകൂടാതെ ജാസ്മിൻ – ഗബ്രി ലൗ ട്രാക്ക് കാരണം വലിയ രീതിയിൽ ഷോ ഇഴച്ചിൽ ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവരുടെ കാര്യങ്ങൾ മാത്രമാണ് പരിപാടിയിൽ കാണിക്കുന്നത് എന്ന അവസ്ഥയിലേക്ക് ആയിരുന്നു കാര്യങ്ങളുടെ പോക്ക്. അതിനിടയിലാണ് പുതിയ ആറു മത്സരാർത്ഥികൾ കടന്നുവരുന്നത്. അതോടെ ഷോ വീണ്ടും ഓൺ ആയി എന്ന് വേണം പറയാൻ.
ഏപ്രിൽ പതിനേഴാം തീയതിയിലെ എപ്പിസോഡ് ഫുൾ ഓൺ കണ്ടെന്റ് മഴ തന്നെയായിരുന്നു. എല്ലാ മത്സരാർത്ഥികളും വളരെ ആക്ടീവായി ആയിരുന്നു വീടിനകത്ത് കാണപ്പെട്ടിരുന്നു. ഒരുപാട് പുതിയ പുതിയ കണ്ടൻറ്റുകൾ ആയിരുന്നു വീടിനകത്ത് ഉണ്ടാക്കപ്പെട്ടത്. അതിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് ആയി നിന്ന മത്സരാർത്ഥികളിൽ ഒരാളാണ് നോറ.
നോറ അറിയാതെ ഉറങ്ങിപ്പോവുകയും പട്ടി കുരയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പണിഷ്മെന്റ് ആയിട്ട് കുറച്ചുനേരത്തേക്ക് കിലുക്കത്തിലെ രേവതിയുടെ കഥാപാത്രത്തെ പോലെ പെരുമാറാൻ ആയിരുന്നു പവർ ടീം ആവശ്യപ്പെട്ടത്. ഇതിനോട് ആദ്യം താരം എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും പിന്നീട് താരം വഴങ്ങുകയായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ താരം അത് പൂർത്തീകരിക്കുകയും ചെയ്തു.
പിന്നീട് ഒരു റൂമിൽ മത്സരാർത്ഥികളിൽ കുറേപേർ ഇരിക്കുന്ന സമയത്ത് നോറയും ജിന്റോയും തമ്മിൽ ചെറിയ വാക്കുകൾ ഉണ്ടാവുകയായിരുന്നു. എല്ലാവരെയും കോപ്പിയടിച്ചാണ് ജിന്റോ കളിക്കുന്നത് എന്നായിരുന്നു നോറ പറഞ്ഞത്. എന്നാൽ ഇതിന് മറുപടി ഒന്നും ജിൻ്റോ പറയാതെ ഒരു വളി വിടുകയായിരുന്നു. എന്നിട്ട് നോറയുടെ മുഖത്ത് നോക്കി “കിട്ടിയോ?” എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് ഇതാണ് അവൾക്കുള്ള മറുപടി എന്നു പറഞ്ഞു നടക്കുകയും ചെയ്തു. ഇതിൻറെ പേരിൽ എന്നാൽ വീട്ടിൽ കച്ചറകൾ ഒന്നും ഉണ്ടായില്ല. ഇത് ഒരു രസകരമായ സംഭവം ആക്കിയെടുക്കുകയായിരുന്നു മത്സരാർത്ഥികൾ എല്ലാവരും തന്നെ. പിന്നീട് അൻസിബയുടെ നിർദ്ദേശപ്രകാരം എല്ലാവരോടുമായി മാപ്പ് ചോദിക്കുകയും ചെയ്തു.