മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് താരങ്ങളിലൊരാളാണ് ഭീമൻ രഘു. വില്ലൻ വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും വളരെ ലോല ഹൃദയത്തിന് ഉടമയാണ് ഇദ്ദേഹം എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ മലയാളികൾക്ക് കാലത്തും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭീമൻരഘു. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഇദ്ദേഹത്തിന് 68 വയസ് ആണ് ഇപ്പോൾ പ്രായം. ഈ പ്രായത്തിലാണ് ഇദ്ദേഹം ഒരു വിശേഷ വാർത്തയുമായി എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം എന്തുകൊണ്ടാണ് ഇത്രയും താമസിച്ചത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. അതേസമയം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായം തടസ്സമല്ല എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
ചാണ എന്ന പുതിയ സിനിമയുടെ വിശേഷം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭീമൻരഘു ആണ്. അദ്ദേഹം തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. എറണാകുളത്ത് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. രണ്ടു ഗാനങ്ങൾ ആയിരിക്കും സിനിമയിൽ ഉണ്ടാവുക. അതിലൊരെണ്ണം ആലപിച്ചത് ഭീമൻരഘു തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.
പുതുമുഖ നായിക മീനാക്ഷി ചന്ദ്രൻ ആണ് സിനിമയിലെ നായിക. വലിയൊരു താരനിരതന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. തെങ്കാശിയിലും കന്യാകുമാരിയിലും സിനിമയുടെ വലിയ ഒരു ഭാഗം ചിത്രീകരിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ ആലപ്പുഴയിലും കായംകുളത്തും ആണ് സിനിമയുടെ മറ്റു ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.