മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2016 വർഷത്തിലാണ് ഇവർ വിവാഹം ചെയ്തത്. സജി ജി നായർ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. ചില പരമ്പരകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും പിരിയാൻ പോവുകയാണ് എന്ന് തുറന്നു പറയുകയാണ് ശാലു. ബിഹൈൻഡ്വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ഈ കാര്യം തുറന്നു പറഞ്ഞത്.
ഏകദേശം 14 വർഷത്തെ പരിചയം ഉണ്ട് ഇവർ തമ്മിൽ. എന്നാൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. പണ്ടൊരിക്കൽ വിവാഹാഭ്യർത്ഥന വന്നിരുന്നു. അന്നിവർക്ക് ചെറിയ പ്രായമായിരുന്നതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് വല്ലപ്പോഴും പിറന്നാളാശം മാത്രമായിരുന്നു കോൺടാക്ട് ചെയ്തിരുന്നത്. ഇതിനിടയിൽ താരം ജയിലിൽ പോയിരുന്നു കുറച്ചുകാലത്തേക്ക്.
അവിടെ നിന്നും ഇറങ്ങിയപ്പോൾ തനിക്ക് ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. ജയിലിൽ ഒക്കെ പോയതുകൊണ്ട് ഇനി ആരും തന്നെ വിവാഹം കഴിക്കില്ല എന്ന് കരുതി. ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആണ് വിവാഹം കഴിക്കുവാൻ തീരുമാനിച്ചത് എന്നും എന്നാൽ അതിപ്പോൾ വേണ്ടായിരുന്നു എന്നും മനസ്സിലായി എന്നാണ് താരം പറയുന്നത്.
ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാണ് പ്രശ്നം. അപ്പോൾ പിന്നെ പിരിയുന്നതല്ലേ നല്ലത് എന്നാണ് താരം ചോദിക്കുന്നത്. താരം സ്വന്തമായി ഒരു ഡാൻസ് സ്കൂളിൽ നടത്തുന്നുണ്ട്. ഡാൻസ് തന്റെ ജീവിതം പോലെയാണ് താരം കൊണ്ടുനടക്കുന്നത് എന്നും അത് ഇട്ടിട്ടു പോകാൻ പറ്റില്ല എന്നുമാണ് താരം പറയുന്നത്.
പലപ്പോഴും പരിപാടികൾ ഒക്കെ കഴിഞ്ഞ് എത്തുമ്പോൾ വെളുപ്പിനായിരിക്കും എത്തുക എന്നും അങ്ങനെ പോകുന്നതും വരുന്നതും ഒക്കെ അദ്ദേഹത്തിന് അംഗീകരിക്കാൻ പറ്റില്ല എന്നുമാണ് ശാലു മേനോൻ പറയുന്നത്.
ഇതൊക്കെ നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യങ്ങളാണ് എന്നും ഇപ്പോൾ അത് വലിയ വിഷയം ആക്കി മാറ്റുന്നതിലും നല്ലത് പിരിയുന്നത് ആണല്ലോ എന്നും അതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത് എന്നുമാണ് താരം പറയുന്നത്. വിവാഹമോചന വിഷയം വന്നപ്പോൾ സജി വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു – ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് ഞാനല്ലല്ലോ എന്നായിരുന്നു സജിയുടെ പ്രതികരണം. ജീവിതത്തിലെ ഒരുപാട് വെല്ലുവിളികൾ മറികടന്ന വ്യക്തിയാണ് താൻ എന്നും ഇപ്പോൾ രണ്ടു പരമ്പരകളിൽ ആണ് അഭിനയിച്ചു വരുന്നത് എന്നും ശാലു കൂട്ടിച്ചേർത്തു.