തമിഴ് സിനിമ സീരിയൽ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികളിൽ ഒരാളാണ് ബോസ് വെങ്കട്. മലയാളത്തിലും ഇദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു പുറമേ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ജീവിതത്തിൽ 2 വിയോഗങ്ങളാണ് ഒരേ ദിവസം സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമായിരുന്നു ഇദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടത്. വളർന്നത് എന്നായിരുന്നു ഇദ്ദേഹത്തിൻറെ സഹോദരിയുടെ പേര്. ചെന്നൈയിലെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിക്കുന്നത്. ഇതിൻറെ ഞെട്ടലിൽ നിന്നും ഇദ്ദേഹത്തിൻറെ കുടുംബം കരകയറുന്നതിനിടെ ആണ് മറ്റൊരു മരണം കൂടി നടക്കുന്നത്.
ഇദ്ദേഹത്തിൻറെ സഹോദരൻ കൂടി മരണപ്പെടുകയായിരുന്നു. രംഗനാഥൻ എന്നാണ് സഹോദരൻറെ പേര്. ഹൃദയാഘാതം മൂലം തന്നെയാണ് മരണം സംഭവിച്ചത്. തുടരെത്തുടരെ ഉണ്ടായ മരണങ്ങളിൽ തളർന്നിരിക്കുകയാണ് താരവും കുടുംബാംഗങ്ങളും. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സമാധാനിപ്പിച്ചുകൊണ്ട് എത്തുന്നത്.
മലയാളം സിനിമകളിലും ഇദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അണ്ണൻ തമ്പി എന്ന സിനിമയിൽ ഇദ്ദേഹം ഒരു പോലീസ് ഓഫീസർ ആയി എത്തിയിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ അൻപരസൻ എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.