വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒരു ചെറിയ കുട്ടിക്ക് ദാരുണാം സംഭവിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം വേങ്ങരയിൽ ആണ് സംഭവം നടക്കുന്നത്. സംഭവം മലയാളികളെ എല്ലാവരെയും ഇപ്പോൾ ഒരുപോലെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
മലപ്പുറം വേങ്ങര സ്വദേശി ഹംസക്കുട്ടി എന്നിവരുടെ മകനാണ് മരിച്ചത്. അനീസ എന്നാണ് കുട്ടിയുടെ മാതാവിൻറെ പേര്. മുഹമ്മദ് ഹുസൈൻ എന്നാണ് കുട്ടിയുടെ പേര്. കേവലം ഒന്നര വയസ്സ് മാത്രമായിരുന്നു കുട്ടിയുടെ പ്രായം. ചെമ്മാട് മാതാവിൻറെ വീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് അമ്മയുടെ വീട്ടിൽ ആയിരുന്നു കുട്ടി. ഈന്തപ്പഴം കഴിക്കുകയായിരുന്നു കുഞ്ഞു മുഹമ്മദ് ഹുസൈൻ. ഇതിനിടയിൽ ആയിരുന്നു അബദ്ധത്തിൽ കുരു തൊണ്ടയിൽ കുടുങ്ങിയത്. വീട്ടുകാർ ഇത് ശ്രദ്ധിച്ചത് കുട്ടി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ആയിരുന്നു.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. നിരവധി ആളുകൾ ആണ് ഇപ്പോൾ കുട്ടിക്ക് വേണ്ടി പ്രാർത്ഥനകളുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മൾ നൽകുമ്പോൾ വളരെയധികം സൂക്ഷിക്കണം എന്നാണ് മലയാളികൾ എല്ലാവരും ഇപ്പോൾ പറയുന്നത്.