മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ആമിർഖാൻ. ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ ആണ് ഇദ്ദേഹം. സൂപ്പർതാര സങ്കൽപ്പങ്ങളെ മുഴുവൻ മാറ്റിയെഴുതിയ വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. പൊതുവേ സൂപ്പർതാര സിനിമകൾ എല്ലാം തന്നെ സാമ്പത്തികമായ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് നിർമ്മിക്കുന്നവ ആയിരിക്കും. എന്നാൽ ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ളതും തിരക്കഥാമൂല്യമുള്ളതും ആയിരിക്കും. ഇതുകൊണ്ട് കൂടിയാണ് ഇദ്ദേഹം മലയാളികളുടെ കൂടെ പ്രിയപ്പെട്ട താരമായി മാറിയത്.
ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിൻറെ മുൻ ഭാര്യ ആണ് കിരൺ റാവു. അവരെയും ചിത്രങ്ങളിൽ കാണാവുന്നതാണ്. ഒരു പൂജയിൽ ഏർപ്പെട്ടിരിക്കുകയാണ് താരം. കുറി തൊട്ടും രാഖി കെട്ടിയും നിലവിളക്ക് കൊളുത്തിയും ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഭക്തിസാന്ദ്രമായ ഒരു പശ്ചാത്തലത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തുവയ്ക്കുന്നത്. പ്രധാനമായി മൂന്നുതരം വിമർശനങ്ങൾ ആണ്. ഒന്നാമത്തെ വിമർശനം – ആമിർഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിൽ ഒന്നാണ് പി കെ. ദൈവ വിശ്വാസത്തെയും മതവിശ്വാസത്തെയും ആളുകളുടെ അന്ധവിശ്വാസത്തെയും ചോദ്യം ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ഇത്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇന്ന് ഇതുപോലെ വേഷം കെട്ടി നിൽക്കുന്നത് കാണാൻ വളരെ വിഷമം ഉണ്ട് എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്.
രണ്ടാമത്തെ വിമർശനം – ലാൽ സിംഗ് ചധ എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച ഒരു സിനിമയായിരുന്നു ഇത് എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെടുകയായിരുന്നു. ഹിന്ദുത്വവാദികളുടെ വക സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം ഉണ്ടായിരുന്നു. ഇതാണ് സിനിമയുടെ പരാജയ കാരണമെന്നാണ് പറയപ്പെടുന്നത്. ഇവരെ പ്രീതിപ്പെടുത്തുവാൻ ആണ് താരം ഇപ്പോൾ ഹിന്ദുത്വവാദികളെ പോലെ വേഷം കെട്ടിയിരിക്കുന്നത് എന്നാണ് ഹിന്ദുത്വവാദികൾ തന്നെ പറയുന്നത്. മൂന്നാമത്തെ വിമർശനം ഇങ്ങനെയാണ് – ഒരു മുസ്ലിം ആയ ആമിർഖാൻ എന്തിനാണ് ഇതുപോലെ ഹിന്ദുക്കളുടെ ആചാരം അനുകരിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഇസ്ലാമിക വാദികൾ ചോദിക്കുന്നത്. എന്തായാലും വിമർശനങ്ങൾ ഇദ്ദേഹത്തിൻറെ മുന്നിൽ ട്രിപ്പിൾ റോളിൽ വന്നിരിക്കുകയാണ് ഇപ്പോൾ.