ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പളുവിന് മാത്രമായി നല്‍കേണ്ടതില്ല എന്ന പ്രസ്താവന പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആയിരുന്നില്ലെന്ന് നടി നിഖില വിമല്‍. ആ സമയത്ത് പറയാന്‍ തോന്നിയത് പറയുകയായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില പറഞ്ഞു.
ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞു എന്ന് കരുതി എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും താരം പ്രതികരിച്ചു.
ജോ ആന്‍ഡ് ജോ എന്ന സിനിമയുടെ ഭാഗമായി നിഖില നല്കിയ അഭിമുഖമാണ് വിവാദമായത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുതെന്നും നടി പറഞ്ഞിരുന്നു. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.