മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പരാതി കൂടി പുറത്തുവന്നിരിക്കുകയാണ്. മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ ആണ് വിജയ് ബാബു. നിരവധി അന്യഭാഷാ സിനിമകൾ കേരളത്തിൽ വിതരണത്തിന് എത്തിച്ചിട്ടുണ്ട് വിജയ് ബാബു. അടുത്തിടെ ഹോം എന്ന സൂപ്പർഹിറ്റ് സിനിമ നിർമിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഇന്ദ്രൻസ് ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം ഇപ്പോൾ വിജയ് ബാബുവിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ആണ് വന്നിരിക്കുന്നത്. ഇദ്ദേഹത്തിൻറെ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള പെൺകുട്ടി തന്നെയാണ് പരാതിയുമായി വന്നിരിക്കുന്നത്. വരാനിരിക്കുന്ന സിനിമകളിൽ വേഷങ്ങൾ ഓഫർ ചെയ്ത് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പലതവണ ലഹരി നൽകിയ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും ആണ് പരാതിയിൽ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇപ്പോൾ ഇതും കൂടി ചേർത്ത് മറ്റൊരു കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട് താരത്തിനെതിരെ. താനാണ് ഇര യഥാർത്ഥത്തിൽ എന്നാണ് വിജയ് ബാബു പറയുന്നത്. അതേസമയം പെൺകുട്ടി ഈ കേസ് മനപ്പൂർവ്വം കെട്ടിച്ചമച്ചതാണ് എന്നും വിജയ് ബാബു ഉന്നയിക്കുകയാണ്. നിരവധി ആളുകളാണ് ഇയാൾ പറയുന്നത് വിശ്വസിച്ചു പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം നടത്തി കൊണ്ടിരിക്കുന്നത്.
അതേസമയം ഇപ്പോൾ പെൺകുട്ടി ഇയാൾക്കെതിരെ നൽകിയ പരാതി പുറത്തുവന്നിരിക്കുകയാണ്. ഔദ്യോഗികമായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അല്ല പുറത്തുവന്നിരിക്കുന്നത്. ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് പരാതി പെൺകുട്ടി പുറത്തുവിട്ടിരിക്കുന്നത്. മുൻപ് ഇതേ പേജ് വഴി നിരവധി പ്രമുഖർക്കെതിരെ ഉള്ള പീഡന പരാതികൾ പല പെൺകുട്ടികളും പുറത്തു വിട്ടിട്ടുണ്ട്. പരാതിയുടെ പൂർണരൂപം വായിക്കാം: