ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം ഒരു യുവതി വെളിപ്പെടുത്തിയത്. പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ വച്ച് നടി കൂടിയായ യുവതിയോട് മോശമായിട്ടായിരുന്നു ഇയാൾ പെരുമാറിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി സവാദിനെതിരെ ആണ് നെടുമ്പാശ്ശേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. പിന്നീട് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
നടിയും മോഡലുമായ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു ഇവർ. ഷൂട്ടിങ്ങിനു വേണ്ടി പുറപ്പെട്ട സമയത്ത് ആണ് സഹയാത്രികനിൽ നിന്നും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. ഇവർ തന്നെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് വീഡിയോ ചെയ്തത്.
അതേസമയം ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി ആളുകൾ ആയിരുന്നു ഇയാൾക്കെതിരെ തക്കതായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. ഒരു വിഭാഗം ആളുകൾ ഇയാളെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
പതിവുപോലെ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കമൻറുകൾ പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടി അങ്ങനെ വസ്ത്രം ധരിച്ചത് കൊണ്ടാണ് ഇതൊക്കെ ഉണ്ടാവുന്നത് എന്നാണ് ഇത്തരം ആളുകളുടെ ന്യായവാദം.