സൂപ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മൾ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇവരുടെ വിശേഷങ്ങൾക്കെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ രീതിയിലുള്ള പ്രാധാന്യം നൽകാറുണ്ട്.
ഇപ്പോൾ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടി ഇന്ന് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സൂപ്പർ ആണ്. ഇവർ തന്നെയാണ് ഈ ചിത്രം ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ആളുകളാണ് ഇതിനു താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.
നിവേദ്യ ആർ ശങ്കർ ആണ് ചിത്രത്തിൽ ഉള്ളത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ടിക് ടോക് വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ടിക് ടോക് നിരോധിക്കപ്പെട്ട പോയി താരം ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് ഏകദേശം 30 ലക്ഷം ആരാധകരെ ആണ് താരം ഇൻസ്റ്റാഗ്രാമിൽ മാത്രം സ്വന്തമാക്കിയത്. പല സിനിമ നടിമാർക്ക് പോലുമില്ലാത്ത ഫോളോവേഴ്സ് ആണ് ഇവർക്ക് ഉള്ളത്.
ഇതിനുള്ള കാരണം ഇവർ എല്ലാ ദിവസവും ഒരു വീഡിയോ എങ്കിലും ഇടും എന്നതാണ്. കൺസിസ്റ്റൻസി നല്ല രീതിയിൽ മെയിന്റയിൻ ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെയാണ് ഇവർക്ക് ഇത്രയും ആരാധകരെ കിട്ടിയതും. ഇവരുടെ ഭൂരിഭാഗം ആരാധകരും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഉള്ളവരാണ്. ഒരു മലയാളി താരത്തിന് അതും ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ധാരാളം ആരാധകരെ മറ്റുള്ള സംസ്ഥാനങ്ങളിൽ പോലും ഉണ്ടാക്കാൻ സാധിച്ചതിൽ വലിയ അഭിമാനത്തിലാണ് മലയാളികൾ എല്ലാവരും തന്നെ.