മലയാള സിനിമാ മേഖലയിൽ നിന്നും നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നിരവധി നടിമാർ ആണ് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ ആയിരുന്നു നടൻ വിജയ് ബാബുവിനെതിരെ ബലാൽസംഗ ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയത്. ഇവർ ബലാത്സംഗക്കേസ് നൽകുകയും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. അതേസമയം ഇപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിട്ടുള്ള തീർത്ഥ തുറന്നു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തുടക്കം തന്നെ താരത്തിന് മലയാളസിനിമയിൽ നിന്നും മോശം അനുഭവമായിരുന്നു നേരിടേണ്ടിവന്നത്. ഇതിനാൽ ആയിരുന്നു താരം മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചത്. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് താരം അഭിനയിച്ചിട്ടുണ്ട്. അതേസമയം നിരവധി ഷോർട്ട് ഫിലിമുകളിൽ താര നായികയായി അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ താരം ഫ്ലവേഴ്സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയിൽ ആയിരുന്നു താരം തനിക്ക് സിനിമാ മേഖലയിൽ നിന്നും നേരിട്ട് മോശം അനുഭവത്തെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞത്. “സിനിമാ മേഖലയിലേക്ക് പോകുവാൻ ഇനി ഇഷ്ടപ്പെടുന്നില്ല. കാരണം സിനിമാ മേഖലയിൽ നിന്നും ഒന്നുരണ്ട് ദുരനുഭവങ്ങൾ ഉണ്ടായി. ഈ മേഖലയിലേക്ക് വരുമ്പോൾ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടറായിരുന്നു ഇതെല്ലാം ചോദിച്ചത്” – താരം പറയുന്നു.
“ആദ്യം നല്ല രീതിയിൽ ആയിരുന്നു ഈ കാര്യങ്ങളെല്ലാം ചോദിച്ചത്. എന്നാൽ പിന്നീട് സംസാരം വളരെ മോശമായി. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ഷോർട്ട് ഫിലിമുകളും ഫോട്ടോഷൂട്ടും ഒക്കെയായി അങ്ങ് കഴിഞ്ഞു പോവുകയാണ്. അതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” – താരം കൂട്ടിച്ചേർത്തു.