മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ കത്തിനിൽക്കുന്ന സമയത്താണ് ഇദ്ദേഹം സിനിമയിൽ രംഗപ്രവേശം നടത്തുന്നതും പിന്നീട് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം ഉണ്ടാക്കിയെടുക്കുന്നതും. ഇന്നും മലയാള സിനിമയിലെ മൂന്നാമൻ ആരാണ് എന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ അപ്പൂപ്പന്മാർ വരെ സുരേഷ് ഗോപി എന്ന പേരു മാത്രമേ പറയുകയുള്ളൂ. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് ഇദ്ദേഹത്തിന്റെത്.
ഇദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറിയത് കമ്മീഷണർ എന്ന സിനിമയായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ എഴുതിയത് രഞ്ജി പണിക്കർ ആയിരുന്നു. ധാരാളം ആരാധകരെയാണ് ഇദ്ദേഹത്തിന് ഈ സിനിമ നേടിക്കൊടുത്തത് എന്ന് മാത്രമല്ല ഇന്നും ഇദ്ദേഹത്തിൻറെ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് ഈ സിനിമയിലെ ബാക്ഗ്രൗണ്ട് മ്യൂസിക് ആണ്. അത്രത്തോളം മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നായി മാറിയ സിനിമകളിൽ ഒന്നാണ് കമ്മീഷണർ.
ഈ സിനിമയിൽ ഇദ്ദേഹം ഉപയോഗിച്ച പോലീസ് യൂണിഫോമിലെ തൊപ്പി മാത്രം ഇന്ന് ഇദ്ദേഹത്തിൻറെ കയ്യിൽ ഇല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. റെഡ് എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്. അത് ഇദ്ദേഹം മറ്റൊരു കുട്ടിക്ക് നൽകിയിരിക്കുകയാണ്. ആരാണ് ആ കുട്ടി എന്ന് നിങ്ങൾക്ക് അറിയുമോ? കേരളം ഏറെ ഞെട്ടലോടെ കേട്ട വാർത്തകളിൽ ഒന്നായിരുന്നു തൊടുപുഴയിൽ രണ്ടാനമ്മയും അച്ഛനും ചേർന്ന് ഒരു കുട്ടിയെ മർദ്ദിച്ച സംഭവം.
ഈ കുട്ടിയെ കാണുവാൻ വേണ്ടി പിന്നീട് സുരേഷ് ഗോപി ആശുപത്രിയിൽ എത്തിയിരുന്നു. അത് അന്ന് തന്നെ വലിയ രീതിയിൽ വാർത്തയായി മാറിയത് ആയിരുന്നു. ഈ കുട്ടിയെ കാണുവാൻ ചെന്നപ്പോൾ സുരേഷ് ഗോപി കമ്മീഷണർ സിനിമയിൽ ഉപയോഗിച്ച പോലീസ് യൂണിഫോം തൊപ്പി ആ കുട്ടിയുടെ തലയിൽ വെച്ചുകൊടുത്തു എന്നാണ് ഇദ്ദേഹം പറയുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. വളരെ കാര്യമാണ് നിങ്ങൾ ചെയ്തത് സുരേഷേട്ടാ എന്നാണ് മലയാളികൾ പറയുന്നത്.