മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സണ്ണി ലിയോൺ. കനേഡിയൻ സ്വദേശിയാണ് താരം എങ്കിലും താരത്തിന് ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിലാണ് എന്ന് നിസ്സംശയം പറയാം. താരം എപ്പോഴൊക്കെ കേരളത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വലിയ ക്രൗഡ് ആണ് താരത്തെ കാണുവാൻ വേണ്ടി എത്തിയത്. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം എത്രത്തോളം വലിയ താരമാണ് സണ്ണി ലിയോൺ കേരളത്തിൽ എന്ന്. ഒരുപക്ഷേ മമ്മൂട്ടിക്കും മോഹൻലാലിനും പോലുമില്ലാത്ത ആരാധകവൃന്ദം ഉണ്ട് താരത്തിന് മലയാളത്തിൽ.
അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരമാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളുടെ അഭിമാനമായി മാറിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ ഇടക്കാലത്ത് കരിയറിൽ വലിയ രീതിയിലുള്ള തിരിച്ചടികൾ താരത്തിന് നേരിടേണ്ടിവന്നു. ഇതെല്ലാം മറികടന്നു താരം എത്തിയെങ്കിലും ഇപ്പോൾ താരം ക്രിക്കറ്റ് മേഖലയിൽ നിന്നും ഏകദേശം പിൻവാങ്ങിയ അവസ്ഥയിലാണ് ഉള്ളത്. താരമിപ്പോൾ മറ്റൊരു മേഖലയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സിനിമാ മേഖലയിൽ ആണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം മിനിസ്ക്രീനിലും താരം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കാത്തു വാക്കുള രണ്ട് കാതൽ എന്ന സിനിമയിലെ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ഇപ്പോൾ ബോളിവുഡ് മേഖലയിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ശ്രീശാന്ത്. എന്നാൽ അഭിനയം മേഖലയിലൂടെ അല്ല താരം ചുവടുവെയ്ക്കുന്നത്.
പിന്നണിഗാന മേഖലയിലൂടെ ആണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐറ്റം നമ്പർവൺ എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് പിന്നണിഗാന മേഖലയിൽ താരം അരങ്ങേറുന്നത്. താരം ഈ സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇത് ഒരു ഐറ്റം ഡാൻസ് ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. സണ്ണിലിയോൺ ആയിരിക്കും ഈ ഗാനത്തിൽ ചുവടു വയ്ക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.