അടുത്തിടെ തെന്നിന്ത്യൻ സിനിമലോകം കണ്ട ഏറ്റവും താരനിബിഡമായ ചടങ്ങായിരുന്നു മഹാബലിപുരത്ത് നടന്നത്. അതിരാവിലെ തന്നെ ചടങ്ങുകൾ തുടങ്ങി. എട്ടരയോടെ അതിഥികൾ എത്തിത്തുടങ്ങി. രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, അറ്റ്ലി അങ്ങനെ നീണ്ടു താരനിര. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പ്രായോഗിക കാരണങ്ങൾ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു. വിഘ്നേശ് ശിവനും നയൻതാരയും ഈ വർഷമാണ് വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
നയൻതാര വിഘ്നേശ് ശിവന് നല്കിയ വിവാഹ സമ്മാനത്തെ കുറിച്ചു വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ ബിർത്ഡേ ആശംസ വൈറൽ ആവുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസയുമായി വിഘ്നേശ് ശിവന്. നയന്താരയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വിഘ്നേഷിന്റെ ആശംസ.നയന്‍, നിനക്കൊപ്പമുള്ള 9-ാം ജന്മദിനമാണ് ഇത്.
നിങ്ങളുടെ ഓരോ ജന്മദിനവും സവിശേഷവും അവിസ്മരണീയവും വ്യത്യസ്തവുമാണ്! എന്നാല്‍ ഭാര്യാഭര്ത്താക്കന്മാരായി ഞങ്ങള്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതു കൊണ്ടും അനുഗ്രഹിക്കപ്പെട്ട രണ്ട് കുട്ടികളുടെ അച്ഛനും അമ്മയും എന്ന നിലയിലും ഈ പിറന്നാള്‍ ഏറ്റവും സവിശേഷമാണ് എന്നും വിഘ്നേഷ് കുറിക്കുന്നു.
മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് നയൻസ്. നിന്റെ മുഖത്ത് ശാശ്വതമായ പുഞ്ചിരിയും സന്തോഷവും, ഇനി എന്നും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ എനിക്ക് ജീവിതം മനോഹരമായി തോന്നുന്നു. നമ്മുടെ എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം. നമ്മളെല്ലാവരും ഒരുമിച്ച് വളരുന്നു. എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി, തങ്കമേ കുട്ടി, എപ്പോഴും എന്റെ ഉയിര് & ഉലഗം നിന്നോട് സ്നേഹം”, വിഘ്നേശ് കുറിച്ചു.