സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനു കാരണം നമ്മൾ അവരെ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്ന കാരണം കൊണ്ടാണ്. നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് നമ്മൾ ഇവരെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ്. ഈ വാർത്തകളെല്ലാം തന്നെ നമ്മൾ ഇരുകൈയും നീട്ടി ആയിരിക്കും സ്വീകരിക്കുന്നത്.
ഇപ്പോൾ ഒരു നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബൈക്കിൽ ചീറി പാഞ്ഞു പോകുന്ന വീഡിയോ ആണ് ഇവർ പങ്കുവെച്ചത്. എങ്കിലും വളരെ സേഫ് ആയിട്ടാണ് ഇവർ വാഹനം ഓടിക്കുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ? ഹെൽമെറ്റ് വച്ചതുകൊണ്ട് ആളെ മനസ്സിലാകുന്നില്ല എന്നത് സത്യമാണ്. എങ്കിലും ആ മുടിയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി ഏത് മലയാളിക്കും ഈ താരം ആരാണ് എന്ന് മനസ്സിലാകും.
പേർലി മാണി എന്ന താരത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. മഴവിൽ മനോരമയിൽ ആയിരുന്നു ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരിപാടികളിൽ ഒന്ന് ആയിരുന്നു ഇത്. പിന്നീട് നിരവധി പരിപാടികളുടെ അവതാരിക ആയി മാറി താരം. ഇതിനിടയിൽ നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
ബിഗ്ബോസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു താരം. ഇതിനിടയിൽ ആണ് താരം ശ്രീനിഷ് അരവിന്ദ് എന്ന വ്യക്തിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വളരെ ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. മലയാളികൾ ഇരു കൈയ്യും നീട്ടി ആയിരുന്നു ഇവരുടെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ ഏറ്റെടുത്തത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. നിള എന്നാണ് മകളുടെ പേര്. മകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.
View this post on Instagram