മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ ജാസ്മിൻ. ലോഹിതദാസ് ആണ് ഈ താരത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരുന്നു താരമാണ്. ഇപ്പോൾ മകൾ എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഇപ്പോൾ താരം വളരെ സജീവമാണ്. താരം പോസ്റ്റ് ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോൾ തന്റെ ഒരു മോശം സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് മീരാജാസ്മിൻ. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞിരിക്കുന്നത്. താരം പറഞ്ഞ ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഈ കാര്യങ്ങൾ ഒക്കെ കഴിഞ്ഞതല്ലേ എന്നും എന്തിനാണ് ഇപ്പോൾ ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത് എന്നുമാണ് മലയാളികൾ ചോദിക്കുന്നത്.
“എന്നോട് ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ ഞാൻ ഇടയ്ക്ക് കയറി സംസാരിക്കുന്ന സ്വഭാവം ഉണ്ട്. പിന്നീടാണ് എനിക്കത് മനസ്സിലായത്. അദ്ദേഹത്തെ കേൾക്കണം എന്ന്. ഒരു വ്യക്തി പറഞ്ഞു കഴിഞ്ഞതിനുശേഷം ആയിരിക്കണം ഞാൻ സംസാരിക്കേണ്ടത്. അദ്ദേഹം എന്താണ് പറയുന്നത് എന്ന് മുഴുവൻ കേൾക്കാതെ ഞാൻ ഇമോഷണൽ ആകുമായിരുന്നു. പറഞ്ഞുതീർന്നാൽ മാത്രമല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ” – മീരാജാസ്മിൻ പറയുന്നു.
“ക്ഷമ എനിക്ക് ഒട്ടും ഇല്ലായിരുന്നു. എന്നാൽ അത് ഞാൻ എന്റെ ജീവിതത്തിൽ പിന്നീട് കറക്റ്റ് ചെയ്തു. ക്ഷമ ഇല്ലാത്തത് ആണ് എൻറെ ജീവിതത്തിലെ ഏറ്റവും മോശം സ്വഭാവം. ഞാൻ വളരെ ഇമോഷണൽ ആണ്. പക്ഷേ അത് ഞാൻ കണ്ട്രോൾ ചെയ്യാൻ പഠിച്ചു. അത് എനിക്ക് ഒരുപാട് ദോഷമായിരുന്നു ചെയ്തത്. ഒരുപക്ഷേ അത് പ്രായത്തിന്റേത് ആവാം. ഇന്ന് ചിന്തിക്കുന്നത് പോലെ ആയിരുന്നില്ല അന്നൊക്കെ ചിന്തിച്ചിരുന്നത്. പണ്ട് നടന്ന കാര്യങ്ങളിൽ യാതൊരുവിധ കുറ്റബോധവും ഇല്ല” – മീരാ ജാസ്മിൻ പറയുന്നത് ഇങ്ങനെ.