സിനിമ എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ചിലർ സിനിമയുടെ പിന്നാലെ ഒരുപാട് വർഷങ്ങൾ നടന്ന മനംമടുത്ത് അത് ഉപേക്ഷിക്കുന്നു. ചിലർ പൊട്ടും പിന്മാറാൻ തയ്യാറാവാതെ വർഷങ്ങളോളം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചിലർ മാത്രമാണ് വിജയം കാണുന്നത്. മറ്റുള്ളവർ പതിറ്റാണ്ടുകൾ പരിശ്രമിക്കുകയും അവരുടെ ജീവിതം അങ്ങനെ തന്നെ തീരുകയും ചെയ്യുന്നു. അങ്ങനെയുള്ള ധാരാളം ആളുകളുടെ ജീവിതം നിറഞ്ഞതാണ് സിനിമാലോകം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ആയ തമിഴ് ചിത്രമായിരുന്നു വിക്രം. കമൽഹാസൻ ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ് സേതുപതി ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ ആണ് സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയിച്ച താരങ്ങൾക്കെല്ലാം തന്നെ വളരെ പ്രാധാന്യമുണ്ട് എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഏജൻറ് ടീന. വളരെ കുറച്ചു നേരം മാത്രമാണ് ഇവർ സിനിമയിൽ വന്നു പോകുന്നത്. എങ്കിലും സിനിമയിലെ നായകൻ കമൽഹാസനേക്കാൾ കൂടുതൽ കയ്യടി നേടിയ കഥാപാത്രമായിരുന്നു ഇവരുടേത്. കാരണം ആരും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെർഫോമൻസ് ആയിരുന്നു ഇവർ സിനിമയിൽ കാഴ്ചവച്ചത്.
വാസന്തി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇവർ സിനിമയിൽ സജീവമാണ്. നൃത്ത മേഖലയിലാണ് ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി തമിഴ് സിനിമകളിൽ ബാഗ്രൗണ്ട് ഡാൻസ് ആയിട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ കൊറിയോഗ്രാഫർ ആയിട്ടുള്ള ദിനേശിൻ്റെ അസിസ്റ്റൻറ് ആണ് ഇവർ. മാസ്റ്റർ എന്ന സിനിമയിലും ഇവർ പ്രവർത്തിച്ചിരുന്നു. അവിടെ നിന്നുമാണ് സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഇവരെ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് ഇവർ വിക്രം എന്ന സിനിമയിൽ എത്തുന്നത്.