മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ റഹ്മാൻ. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാളത്തിനൊപ്പം തന്നെ അന്യഭാഷകളിലും താരം സജീവമായിരുന്നു. ഇപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇന്ന് രാവിലെ മുതലാണ് സംഭവം മാധ്യമങ്ങൾ അറിഞ്ഞു തുടങ്ങിയത്.
ഇപ്പോൾ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്ന തിരക്കിലാണ് റഹ്മാൻ. ഗണപത് എന്നാണ് സിനിമയുടെ പേര്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ താരത്തിന് പരിക്കേറ്റു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു ഷോട്ടിൽ കരാട്ടേക്ക് ചെയ്യുന്ന രംഗം ഉണ്ടായിരുന്നു. ഇതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. തുടയിൽ ആണ് താരത്തിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സംഭവം നടന്ന ഉടനെ തന്നെ താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താരത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ താരത്തിന് രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അമിതാബ് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഇത്. കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ലണ്ടനിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. നിരവധി ആക്ഷൻ രംഗങ്ങളാണ് സിനിമയിലുള്ളത് എന്നാണ് വിവരം. സ്റ്റുഡിയോ ഫ്ളോറിൽ ആയിരുന്നു ബോക്സിങ് സെറ്റ് തീർത്തത്. റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഇൻട്രൊഡക്ഷൻ ഫൈറ്റ് കൂടിയായിരുന്നു ചിത്രീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം മുന്നൂറിലധികം ആളുകളായിരുന്നു ഇതിൽ പങ്കെടുത്തത്. വികാസ് ബഹൽ ആണ് സിനിമയുടെ സംവിധായകൻ. ടൈഗർ ഷറഫ് ആണ് സിനിമയിൽ നായകനായി എത്തുന്നത്.